'ബോർഡിൽ എഴുതിയത് കാണുന്നില്ലെന്ന് പറഞ്ഞപ്പോൾ വിശ്വസിച്ചില്ല, 16 വർഷത്തെ ആ യാത്ര അവസാനിക്കുന്നു'

ലേസർ വിഷൻ കറക്‌ഷൻ സർജറിക്ക് വിധേയയായിരിക്കുകയാണ് താരം
അഹാന കൃഷ്ണ/ഫോട്ടോ: ഇൻസ്റ്റ​ഗ്രാം
അഹാന കൃഷ്ണ/ഫോട്ടോ: ഇൻസ്റ്റ​ഗ്രാം

16 വർഷമായി നടി അഹാന കൃഷ്ണ കാഴ്ചകൾ കാണുന്നത് കണ്ണാടിയുടേയും കോണ്ടാക്ട് ലെൻസിന്റേയും സഹായത്തോടെയാണ്. ഏഴാം ക്ലാസിൽ പഠിക്കുമ്പോൾ ബോർഡിൽ എഴുതുന്നത് കാണാതായതോടെയാണ് അഹാനയ്ക്കൊപ്പം കണ്ണട കൂടെ കൂടുന്നത്. എന്നാൽ ഇപ്പോൾ കണ്ണടയുടേയോ ലെൻസിന്റേയോ സഹായമില്ലാതെതന്നെ അഹാനയ്ക്ക് കാഴ്ചകൾ കാണാം. ലേസർ വിഷൻ കറക്‌ഷൻ സർജറിക്ക് വിധേയയായിരിക്കുകയാണ് താരം.

തന്റെ യൂട്യൂബ് ചാനലിൽ പങ്കുവച്ച വിഡിയോയിലൂടെയാണ് താരം സർജറിയുടെ അനുഭവം പങ്കുവച്ചത്. സ്‌മൈൽ എന്ന ലേസർ വിഷൻ കറക്‌ഷൻ സർജറിക്കാണ് അഹാന വിധേയമായത്. 16 വർഷം മുൻപ് ഏഴാം ക്ലാസ്സിൽ പഠിക്കുമ്പോൾ ആണ് കണ്ണട വയ്ക്കുന്നത്. എനിക്ക് ബോർഡിൽ എഴുതിയത് കാണാൻ പറ്റുന്നില്ല എന്ന് വീട്ടിൽ വന്നു പരാതി പറയാറുണ്ടായിരുന്നു. പക്ഷേ എന്റെ അച്ഛനും അമ്മയും വിചാരിച്ചത് കണ്ണാടി വയ്ക്കാനുള്ള എന്റെ ആഗ്രഹം കാരണം വെറുതെ പറയുന്നതാണെന്നാണ്. പിന്നീട് ശരിക്ക് കണ്ണ് കാണുന്നില്ല എന്നു പറഞ്ഞതോടെയാണ് കണ്ണി ടെസ്റ്റു ചെയ്യുന്നത്. കണ്ണട ആദ്യം വച്ചപ്പോൾ വലിയ അഭിമാനമായിരുന്നു. എന്നാൽ പിന്നീട് ആ ചിന്ത മാറി എന്നാണ് നടി പറയുന്നത്. 

വർഷങ്ങൾ ചെല്ലുന്തോറും കണ്ണിന്റെ കാഴ്ച കൂടുതൽ പ്രശ്നമായി. കണ്ണടയില്ലാതെ തീരെ കാണാൻ പറ്റാത്ത അവസ്ഥയിലായിരുന്നു അഹാന. ലാസിക് സർജറി ചെയ്യാൻ നേരത്തെ തയാറെടുത്തെങ്കിലും തന്റെ കോർണിയയ്ക്ക് കട്ടി ഇല്ലാത്തതിനാൽ അതിന് സാധിച്ചില്ല. പിന്നീട് സുഹൃത്ത് പറഞ്ഞാണ്  ട്രാൻസ് പിആർപി എന്നൊരു ചികിത്സയെക്കുറിച്ച് അറിയുന്നത്. ഇതനുസരിച്ച് ഡോക്ടറുമായി ബന്ധപ്പെട്ടപ്പെട്ടു. അപ്പോഴാണ് സ്‌മൈൽ എന്ന ലേസർ വിഷൻ കറക്‌ഷൻ സർജറിയെക്കുറിച്ച് ഡോക്ടർ പറയുന്നത്. ഒരുപാട് നൂതനമായ ടെസ്റ്റുകൾ എല്ലാം ചെയ്തതിന് ശേഷം എനിക്ക് ശസ്ത്രക്രിയ ചെയ്യാൻ കഴിയും എന്ന് തീരുമാനമായത് എന്നാണ് അഹാന പറയുന്നത്. 

ഇപ്പോൾ തനിക്ക് കണ്ണടയില്ലാതെ ദൂരെയുള്ള കാഴ്ചകൾ വരെ കാണാനാവും എന്നാണ് അഹാന പറയുന്നത്. യഥാർഥ കാഴ്ച തിരിച്ചുകിട്ടിയതിനു ശേഷം ഞാൻ ആദ്യമായി കണ്ണട ഇല്ലാതെ കാണാൻ പോയത് എന്റെ വീടിനടുത്തുള്ള ഗോൾഫ് ക്ലബ്ബ് ആണ്. ഏറ്റവും മനോഹരമായ സ്ഥലം തന്നെ എനിക്ക് കണ്ണട ഇല്ലാതെ ആദ്യമായി കാണണം എന്ന് തോന്നി.  എന്റെ ജീവിതത്തിലെ ഏറ്റവും മനോഹരമായ നിമിഷമായിരുന്നു അത്. എന്റെ കണ്ണുകൊണ്ടു ഞാൻ ആദ്യമായിട്ടാണ് ഇത്രയും മനോഹരമായ കാഴ്ച കാണുന്നത്.  ഒരു മങ്ങിയ കാഴ്ച്ചയിൽ നിന്ന് 4 കെയിൽ കാണുന്ന പോലെ ആയിരുന്നു അത്. ഇത് തന്റെ വ്യക്തപരമായ അനുഭവമാണെന്നും  വിദഗ്ധരായ ഡോക്ടർമാരുടെ ഉപദേശം ഉൾക്കൊണ്ടു മാത്രമേ ഏതു ശസ്ത്രക്രിയയ്ക്കും വിധേയരാകാൻ പാടുള്ളൂവെന്നും അഹാന വിഡിയോയിൽ പറഞ്ഞു. 

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com