കാത്തിരിപ്പ് അവസാനിക്കുന്നു; സലാറിന്റെ കേരളത്തിലെ ബുക്കിങ് ആരംഭിച്ചു 

പ്രശാന്ത് നീലിന്റെ സംവിധാനത്തില്‍ എത്തുന്ന ചിത്രം ബുക്ക് മൈ ഷോ, പേ ടിഎം, എന്നീ ആപ്ലിക്കേഷന്‍, വെബ്‌സൈറ്റ് വഴി ടിക്കറ്റുകള്‍ റിസര്‍വ് ചെയ്യാം
ചിത്രത്തിന്റെ പോസ്റ്റര്‍
ചിത്രത്തിന്റെ പോസ്റ്റര്‍
Updated on
1 min read

സിനിമാ ലോകം ഏറെ പ്രതീക്ഷയോടെയും ആകാംഷയോടെയും കാത്തിരിക്കുന്ന പ്രഭാസ്, പൃഥ്വിരാജ് ബ്രഹ്മാണ്ഡ ചിത്രം സലാറിന്റെ കേരളത്തിലെ ബുക്കിങ് വെള്ളിയാഴ്ച വൈകുന്നേരം മുതല്‍ ആരംഭിച്ചു. പ്രശാന്ത് നീലിന്റെ സംവിധാനത്തില്‍ എത്തുന്ന ചിത്രം ബുക്ക് മൈ ഷോ, പേ ടിഎം, എന്നീ ആപ്ലിക്കേഷന്‍, വെബ്‌സൈറ്റ് വഴി ടിക്കറ്റുകള്‍ റിസര്‍വ് ചെയ്യാവുന്നതാണെന്ന് ഹോംബാലെ ഫിലിംസ് ഒഫീഷ്യല്‍ സോഷ്യല്‍ മീഡിയ പേജിലൂടെ അറിയിച്ചു. സലാര്‍ കേരളത്തിലെ തീയേറ്ററുകളില്‍ എത്തിക്കുന്നത് പൃഥ്വിരാജ് പ്രൊഡക്ഷന്‍സും മാജിക് ഫ്രെയിംസും ചേര്‍ന്നാണ്.

ലോകവ്യാപകമായി ഡിസംബര്‍ 22 ന് തിയേറ്ററുകളിലേക്കെത്തുന്ന സലാറിന്റെ കേരള ബുക്കിങ്ങിന് കാത്തിരിക്കുകയായിരുന്നു ആരാധകര്‍. ദേവയായി പ്രഭാസ്, വര്‍ദ്ധരാജ മന്നാര്‍ ആയി പൃഥ്വിരാജ് എന്നീ വേഷങ്ങളില്‍ എത്തുന്ന രണ്ട് സുഹൃത്തുക്കളുടെ കഥയാണ് സലാര്‍ പറയുന്നത്. ആദ്യ ഭാഗമായ 'സലാര്‍: പാര്‍ട്ട് വണ്‍: സീസ് ഫയറി'ല്‍ പകുതി കഥയാണ് കാണിക്കുന്നത്. രണ്ട് ഭാഗങ്ങളുള്ള ചിത്രങ്ങളിലൂടെ ഈ സുഹൃത്തുക്കളുടെ യാത്രയാണ് പറയുന്നത് എന്നാണ് പ്രശാന്ത് നീല്‍ നേരത്തെ സലാറിനെ വിശേഷിപ്പിച്ചത്.

ശ്രുതി ഹാസന്‍, ജഗപതി ബാബു, ടിന്നു ആനന്ദ്, ഈശ്വരി റാവു, ശ്രീയ റെഡ്ഡി, രാമചന്ദ്ര രാജു എന്നിവരും പ്രധാന കഥാപാത്രങ്ങളായി എത്തുന്നുണ്ട്. വന്‍ താരനിര തന്നെയാണ് ചിത്രത്തിലുള്ളത്. സെന്‍സറിംഗ് പൂര്‍ത്തിയായ ചിത്രത്തിന് 'എ' സര്‍ട്ടിഫിക്കറ്റ് ആണ്. രവി ബസ്രുര്‍ ആണ് ചിത്രത്തിന്റെ സംഗീത സംവിധാനം. ഹോംബാലെ ഫിലിംസിന്റെ ബാനറില്‍ വിജയ് കിരഗണ്ടൂര്‍, കെ വി രാമ റാവു എന്നിവര്‍ ചേര്‍ന്നാണ് സലാര്‍ നിര്‍മ്മിക്കുന്നത്. 

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്കോ. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

Sanchita Ugale, Sushant Singh Rajput
Arya, Karuppu
Dridam
Santhy Balachandran, Murali Gopy
X
.story-element-title{ color: var(--arrow-c-light); }
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com