'പ്രതികാരമോ രാക്ഷസരേ'; ആകാംക്ഷ നിറച്ച് സലാറിലെ പുതിയ ​ഗാനം 

രാജീവ് ​ഗോവിന്ദൻ എഴുതിയ വരികൾക്ക് രവി ബസ്രുർ ആണ് സം​ഗീതം ഒരുക്കിയിരിക്കുന്നത്
സലാറിലെ പുതിയ ​ഗാനം റിലീസ് ആയി/ വിഡിയോ സ്ക്രീൻഷോട്ട്
സലാറിലെ പുതിയ ​ഗാനം റിലീസ് ആയി/ വിഡിയോ സ്ക്രീൻഷോട്ട്
Updated on: 
1 min read

തെന്നിന്ത്യൻ സൂപ്പർതാരം പ്രഭാസും പൃഥ്വിരാജും ഒന്നിക്കുന്ന സലാറിലെ പുതിയ ​ഗാനം പുറത്തിറങ്ങി. 'പ്രതികാരമോ രാക്ഷസരേ' എന്നുതുടങ്ങുന്ന ലിറിക്കൽ ​ഗാനമാണ് പുറത്തുവിട്ടിരിക്കുന്നത്. രാജീവ് ​ഗോവിന്ദൻ എഴുതിയ വരികൾക്ക് രവി ബസ്രുർ ആണ് സം​ഗീതം ഒരുക്കിയിരിക്കുന്നത്. കെജിഎഫ് എന്ന സൂപ്പർ ഹിറ്റിന് ശേഷം പ്രശാന്ത് നീൽ സംവിധാനം ചെയ്യുന്ന സലാർ നാളെയാണ് റിലീസ് ചെയ്യുന്നത്.

ഏറെ ആകാംക്ഷയോടെയാണ് ആരാധകർ ചിത്രത്തിന്റെ റിലീസിനായി കാത്തിരിക്കുന്നത്. കഴിഞ്ഞ ദിവസം പുറത്തിറങ്ങിയ ആദ്യ ​ഗാനം സൂര്യ​ഗം എന്ന ​ഗാനത്തിനും വലിയ സ്വീകാര്യതയാണ് ലഭിച്ചത്. നിർമാതാക്കളായ ഹോംബാലെ ഫിലിംസിന്റെ യൂട്യൂബ് ചാനലിലൂടെയാണ് ഗാനം പുറത്തിറക്കിയത്.

ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ, മലയാളം ഭാഷകളിൽ ചിത്രം തിയറ്ററുകളിൽ എത്തും. രണ്ട് ഭാ​ഗങ്ങളായി പുറത്തിറങ്ങുന്ന ചിത്രത്തിന്റെ ആദ്യ ഭാ​ഗം രണ്ട് സുഹൃത്തുക്കളുടെ ആത്മബന്ധത്തിന്റെ കഥയാണ് പറയുന്നത്. പൃഥ്വിരാജ് പ്രോഡക്ഷൻസും മാജിക്‌ ഫ്രെയിംസും ചേർന്നാണ് സലാർ കേരളത്തിലെ തിയേറ്ററുകളിൽ എത്തിക്കുന്നത്. ഭുവൻ ഗൗഡയാണ് ഛായാഗ്രഹണം.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

Chali Pala and Mohanlal
Karthik Subbaraj, Dorothy
Keerthy Suresh
Jason Sanjay
X

FOLLOW US

ON GOOGLE DISCOVER