'മോഹൻലാലിന്റെ കഴിവ് ശരിയായി ഉപയോ​ഗിച്ചു, ജീത്തുവിന് ഹാറ്റ്സ് ഓഫ്': പ്രശംസിച്ച് പ്രിയദർശൻ

മോഹൻലാലിന്റെ കഴിവിനെ ജീത്തു ജോസഫ് ശരിയായി ഉപയോ​ഗിച്ചു എന്നാണ് പ്രിയദർശൻ കുറിച്ചത്
പ്രിയദർശൻ, മോഹൻലാലും ജീത്തു ജോസഫും/ ഫെയ്സ്ബുക്ക്
പ്രിയദർശൻ, മോഹൻലാലും ജീത്തു ജോസഫും/ ഫെയ്സ്ബുക്ക്

മോഹൻലാലിനെ പ്രധാന കഥാപാത്രമാക്കി ജീത്തു ജോസഫ് സംവിധാനം ചെയ്ത നേത് മികച്ച അഭിപ്രായം നേടി മുന്നറുകയാണ്. ആദ്യ ഷോ മുതൽ മികച്ച അഭിപ്രായമാണ് ചിത്രത്തേക്കുറിച്ച് പുറത്തുവരുന്നത്. ഇപ്പോൾ നേരിന്റെ വിജയത്തിൽ ജീത്തു ജോസഫിനെ പ്രശംസിച്ചുകൊണ്ട് രം​ഗത്തെത്തിയിരിക്കുകയാണ് സംവിധായകൻ പ്രിയദർശൻ. 

മോഹൻലാലിന്റെ കഴിവിനെ ജീത്തു ജോസഫ് ശരിയായി ഉപയോ​ഗിച്ചു എന്നാണ് പ്രിയദർശൻ കുറിച്ചത്. പ്രതിഭ ഒരിക്കലും മങ്ങില്ല, മോഹൻലാലിന്റെ കഴിവ് ജീത്തു ശരിയായി ഉപയോഗിച്ചു! നേരിന്റെ വിജയത്തിന് നിങ്ങൾക്ക് ഹാറ്റ്സ് ഓഫ്!- പ്രിയദർശൻ പറയുന്നു. പ്രിയദർശന് നന്ദി പറഞ്ഞുകൊണ്ട് ജീത്തു ജോസഫും രം​ഗത്തെത്തി. 

മോഹൻലാൽ ആരാധകർ ആവേശമാക്കുകയാണ് നേര് വിജയം. കഴിഞ്ഞ കുറച്ചുനാളുകളായി മോഹൻലാലിന്റേതായി ഹിറ്റുകൾ പിറന്നിട്ടില്ല. ഇതിന്റെ നിരാശ ആരാധകരിലുണ്ടായിരുന്നു. അതിനാൽ തന്നെ നേരിന്റെ വിജയം ആരാധകർക്ക് നൽകിയ സന്തോഷം ചെറുതല്ല. ഇമോഷണൽ കോർട്ട് ഡ്രാമയായി എത്തിയ ചിത്രത്തിൽ അഭിഭാഷകന്റെ റോളിലാണ് മോഹൻലാൽ എത്തുന്നത്. അനശ്വര രാജൻ, സിദ്ദിഖ് തുടങ്ങിയ വൻ താരനിര തന്നെ ചിത്രത്തിൽ അണിനിരക്കുന്നുണ്ട്. 
 

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com