വീഡിയോ സ്ക്രീൻ ഷോട്ട്
വീഡിയോ സ്ക്രീൻ ഷോട്ട്

പെൺസുഹൃത്തിനൊപ്പം കളിച്ച് രസിച്ച് ന്യൂയോർക്കിൽ; കാമറ കണ്ട് മുഖം മറച്ച് ഓടി വിശാൽ: വിഡിയോ

ന്യൂയോർക്കിലെ തെരുവിൽ ഒരു യുവതിക്കൊപ്പം കറങ്ങിനടക്കുന്ന വിശാലിനെയാണ് വിഡിയോയിൽ കാണുന്നത്
Published on

മിഴിലെ ആക്ഷൻ താരമാണ് വിശാൽ. 47ാം വയസിലും അവിവാഹിതനായി തുടരുകയാണ് താരം. അതിനാൽ പലപ്പോഴും താരം ​ഗോസിപ് കോളങ്ങളിൽ ഇടംപിടിക്കാറുണ്ട്. ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാവുന്നത് വിശാലിന്റെ ഒരു വിഡിയോ ആണ്. ന്യൂയോർക്കിലെ തെരുവിൽ ഒരു യുവതിക്കൊപ്പം കറങ്ങിനടക്കുന്ന വിശാലിനെയാണ് വിഡിയോയിൽ കാണുന്നത്. 

ചുവന്ന ഹുഡി ധരിച്ചാണ് വിശാലിനെ വിഡിയോയിൽ കാണുന്നത്. പെൺസുഹൃത്തിനൊപ്പം കളിച്ച് രസിച്ച് നടന്നുപോകുകയായിരുന്നു താരം. വിഡിയോ എടുത്തയാള്‍ നടനെ വിളിച്ചപ്പോഴാണ് ക്യാമറ വിശാലിന്റെ ശ്രദ്ധയില്‍പെടുന്നത്. ഇതോടെ മുഖം മറച്ച് പെണ്‍കുട്ടിക്കൊപ്പം വിശാല്‍ ഓടി മറയുന്നതും വിഡിയോയിൽ കാണാം. 

സോഷ്യൽ മീഡിയയിൽ വൈറലാവുകയാണ് വിഡിയോ. കാമുകിക്കൊപ്പം ന്യൂയോർക്കിൽ ക്രിസ്മസ് ആഘോഷത്തിലാണ് താരം എന്നാണ് കമന്റുകൾ. വിഡിയോയിൽ കാണുന്ന യുവതി ആരാണെന്നും ആരാധകർ തിരയുന്നുണ്ട്. എന്നാൽ ഇത് പബ്ലിസിറ്റി ​ഗിമ്മിക്കാണെന്നാണ് ചിലരുടെ കമന്റുകൾ. 

നേരത്തെ നടി അനിഷ റെഡ്ഡിയുമായി താരത്തിന്റെ വിവാഹ നിശ്ചയം കഴിഞ്ഞിരുന്നു. 2019ല്‍ ആയിരുന്നു വിശാലിന്റെയും അനിഷയുടെയും വിവാഹനിശ്ചയം. എന്നാൽ ഇത് ഉപേക്ഷിക്കുകയായിരുന്നു. വരലക്ഷ്മി ശരത്കുമാറുമായി ഏറെ നാളായി പ്രണയത്തിലായിരുന്നു. വിവാഹവാർത്തകൾക്കിടെയാണ് ഈ ബന്ധം ഉപേക്ഷിക്കുന്നത്. 

ഈ വാർത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com