മലയാളത്തിന്റെ ഇഷ്ട ജോഡികളാണ് നസ്രിയ നസീമും ഫഹദ് ഫാസിലും. സിനിമ തിരക്കുകൾക്ക് ഇടയിലും ഒന്നിച്ച് സമയം ചെലവഴിക്കാൻ ഇരുവരും സമയം കണ്ടെത്താറുണ്ട്. ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാവുന്നത് ഇവരുടെ വെക്കേഷൻ ചിത്രങ്ങളാണ്. മൊറോക്കോയിലാണ് ഫഹദ് ഫാസിലും നസ്രിയയും റൊമാന്റിക് വെക്കേഷൻ ആഘോഷിക്കാൻ എത്തിയത്.
നസ്രിയ തന്നെയാണ് മൊറോക്കോയിൽ നിന്നുള്ള ചിത്രങ്ങൾ ആരാധകർക്കായി പങ്കുവച്ചത്. മൊറോക്കോയിലെ പ്രധാന നഗരമായ മറാകെച്ചിലാണ് ഇരുവരും. മനോഹരമായ പള്ളികളും കൊട്ടാരങ്ങളും ഉദ്യോനങ്ങളുമുള്ള സ്ഥലമാണ് ഇത്. ഇവിടങ്ങളിൽ നിന്നുള്ള ചിത്രങ്ങളാണ് നസ്രിയ പങ്കുവച്ചിരിക്കുന്നത്. ഈ പയ്യനൊപ്പമുള്ള 2023ലെ ആദ്യത്തെ പോസ്റ്റാണോ എന്ന ചോദ്യത്തോടൊപ്പമാണ് ചിത്രങ്ങൾ പോസ്റ്റ് ചെയ്തിരിക്കുന്നത്. ഫഹദിന്റേയും നസ്രിയയുടേയും നിരവധി ആരാധകരാണ് പോസ്റ്റിനു താഴെ കമന്റുമായി എത്തിയത്.
സോഷ്യൽ മീഡിയയിൽ സജീവമായ നസ്രിയ തന്റെ വിശേഷങ്ങൾ ആരാധകരുമായി പങ്കുവെക്കാറുണ്ട്. തെലുങ്ക് ചിത്രം അൺടെ സുന്ദരാകിനി ആയിരുന്നു താരത്തിന്റെ അവസാന ചിത്രം. പുഷ്പയിലും വിക്രമിലും മികച്ച വേഷത്തിലെത്തിയ ഫഹദ് തെന്നിന്ത്യയിലെ സൂപ്പർതാരമായി മാറിയിരിക്കുകയാണ്. ഒരു ഐസ്ക്രീം പരസ്യത്തിലാണ് ഇരുവരും അവസാനമായി ഒന്നിച്ചത്.
ഈ വാര്‍ത്ത കൂടി വായിക്കൂ
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക