'എലോൺ ഒടിടിയ്ക്കു വേണ്ടി എടുത്തത്, തിയറ്ററിൽ കാണിച്ചത് ആന്റണി പെരുമ്പാവൂരിന്റെ നിർബന്ധത്തിൽ'; ഷാജി കൈലാസ്
By സമകാലിക മലയാളം ഡെസ്‌ക് | Published: 04th February 2023 10:34 AM |
Last Updated: 04th February 2023 10:34 AM | A+A A- |

ചിത്രം: ഫേയ്സ്ബുക്ക്
വർഷങ്ങൾ നീണ്ട ഇടവേളയ്ക്കുശേഷം മോഹൻലാലും ഷാജി കൈലാസും ഒന്നിക്കുന്ന ചിത്രം എന്ന പ്രത്യേകതയോടെയാണ് എലോൺ തിയറ്ററിൽ എത്തിയത്. എന്നാൽ പ്രതീക്ഷിച്ച മുന്നേറ്റം നടത്താൻ ചിത്രത്തിനായില്ല. ഇപ്പോൾ ചിത്രത്തിന്റെ തിയറ്റർ റിലീസിനെക്കുറിച്ച് ഷാജി കൈലാസ് പറഞ്ഞ വാക്കുകളാണ് ശ്രദ്ധനേടുന്നത്.
ഒടിടിക്കു വേണ്ടി ഒരുക്കിയ ചിത്രമാണ് എലോൺ എന്നാണ് ഷാജി കൈലാസ് പറയുന്നത്. നിർമാതാവ് ആന്റണി പെരുമ്പാവൂരിന്റെ നിർബന്ധത്തിലാണ് ചിത്രം തിയറ്ററിൽ കാണിച്ചതെന്നും അദ്ദേഹം പറഞ്ഞു. ഒടിടിയ്ക്ക് മാത്രമായി എടുത്ത സിനിമ ആയിരുന്നു എലോൺ. ആന്റണിയുടെ നിര്‍ബന്ധമായിരുന്നു തിയറ്ററില്‍ കാണിക്കണം എന്നത്. ഇതുപോലൊരു കാര്യം ലാല്‍ സാര്‍ മുമ്പും ചെയ്തിട്ടില്ല, ഇനി ചെയ്യാനും സാധ്യതയില്ല. അതുകൊണ്ടാണ് തിയറ്ററില്‍ കാണിക്കണം എന്നാണ് ആന്റണി പറഞ്ഞത്. റിസ്ക്കാണെന്ന് ഞാന്‍ പറഞ്ഞിരുന്നു. ചേട്ടാ അത് കുഴപ്പമില്ല, പരീക്ഷണ ചിത്രമല്ലേ വിമര്‍ശിക്കപ്പെടുകയോ നന്നാവുകയോ ചെയ്യാം. പക്ഷെ ശ്രമത്തിനുള്ള അംഗീകാരം കിട്ടിയാല്‍ സന്തോഷമല്ലേ എന്നാണ് ആന്റണി പറഞ്ഞത്.- ഷാജി കൈലാസ് പറഞ്ഞു.
ചിത്രത്തിൽ ശബ്ദസാന്നിധ്യമായി മഞ്ജു വാര്യരേയും പൃഥ്വിരാജിനേയും കൊണ്ടുവന്നതിനെക്കുറിച്ചും ഷാജി കൈലാസ് പറഞ്ഞു. ചിത്രത്തില്‍ ഫോണിലൂടെ വരുന്ന കഥാപാത്രങ്ങള്‍ക്ക് അറിയാവുന്ന താരങ്ങള്‍ തന്നെ ശബ്ദം കൊടുക്കണമെന്നത് ആന്റണിയുടെ ആശയമായിരുന്നു. ഞാനത് വേണോന്ന് ചോദിച്ചിരുന്നതാണ്. പരിചിതരായവരുടെ ശബ്ദം ആകുമ്പോള്‍ അവര്‍ അപ്പുറത്തായി ഫീല്‍ ചെയ്യുമെന്ന് ആന്റണി പറഞ്ഞു. അങ്ങനെയാണ് മഞ്ജുവിനോടും രാജുവിനോടും ആനിയോടുമൊക്കെ ഡബ്ബ് ചെയ്യാമോന്ന് ചോദിക്കുന്നത്. അവരൊക്കെ സന്തോഷത്തോടെ വന്ന് ചെയ്യുകയും ചെയ്തു.- ബിഹൈൻഡ് വുഡ്സിന് നൽകിയ അഭിമുഖത്തിൽ ആയിരുന്നു സംവിധായകൻ പറഞ്ഞു.
ചിത്രത്തേക്കുറിച്ച് ഭീകരമായ വിമർശനം വരുന്നുണ്ടെന്നും അതെല്ലാം ഏറ്റെടുത്തെന്നുമാണ് ഷാജി കൈലാസ് പറയുന്നത്. കോവിഡ് കാലത്തെ പശ്ചാത്തലമാക്കിയാണ് ചിത്രം ഒരുങ്ങിയത്. മോഹൻലാൽ മാത്രമാണ് ചിത്രത്തിൽ അഭിനയിക്കുന്നത്. ത്രില്ലർ മൂഡിൽ ഒരുക്കിയ ചിത്രത്തിന് ആരാധകശ്രദ്ധനേടാൻ ആയില്ല.
ഈ വാര്‍ത്ത കൂടി വായിക്കൂ
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ