'ലിയോ'യിൽ നിന്നും തൃഷ പുറത്ത്, സത്യാവസ്ഥ തുറന്ന് പറഞ്ഞ് അമ്മ

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 08th February 2023 12:20 PM  |  

Last Updated: 08th February 2023 12:20 PM  |   A+A-   |  

trisha

തൃഷ/ ചിത്രം ഇൻസ്റ്റാ​ഗ്രം


ചെന്നൈ: ലോകേഷ് കനകരാജ് സംവിധാനം ചെയ്യുന്ന വിജയ് ചിത്രം 'ലിയോ' യിൽ നിന്നും തൃഷ പുറത്തായെന്ന് അഭ്യൂഹം. കശ്മീരിൽ ചിത്രത്തിന്റെ രണ്ടാം ഷെഡ്യൂൾ പുരോ​ഗമിക്കുന്നതിനിടെ നടിയെ ചെന്നൈ വിമാനത്താവളത്തിൽ കണ്ടുവെന്ന് പറയുന്ന ചിത്രങ്ങൾ വൈറലായതോടെയാണ് സോഷ്യൽമീഡിയയിൽ ഇതു സംബന്ധിക്കുന്ന ചർച്ചയ്‌ക്ക് ചൂടെറിയത്.

തൃഷയെ ചിത്രത്തിൽ നിന്നും ഒഴിവാക്കിയെന്നും കശ്‌മീരിലെ കാലാവസ്ഥ കാരണം ചിത്രത്തിന്റെ സെറ്റിൽ വെച്ച് നടി അസുഖ ബാധിതയായെന്നുമാണ് പ്രചാരണം.  എന്നാൽ ഇത്തരം പ്രചാരണങ്ങൾ അടിസ്ഥാന രഹിതമാണെന്ന് തൃഷയുടെ അമ്മ ഉമാ കൃഷ്‌ണൻ വെളിപ്പെടുത്തി. 

ഒരു പ്രാദേശിക ചാനലിന് നൽകിയ അഭിമുഖത്തിലായിരുന്നു അമ്മയുടെ പ്രതികരണം. തൃഷ 'ലിയോ'യുടെ ചിത്രീകരണത്തിനായി കശ്‌മീരിലാണെന്നും താരം മടങ്ങിയെത്തിയെന്ന വാർത്ത തെറ്റാണെന്നും ഉമാ കൃഷ്‌ണൻ പറഞ്ഞു. പത്ത് വർഷത്തെ ഇടവേളയ്‌ക്ക് ശേഷമാണ് വിജയ്‌ക്കൊപ്പം തൃഷ വീണ്ടും അഭിനയിക്കുന്നത്. കഴിഞ്ഞ ദിവസം പുറത്തിറങ്ങിയ ലിയോയുടെ പ്രമോ വീഡിയോ ആരാധകർക്കിടയിൽ ഏറെ ശ്രദ്ധ നേടിയിരുന്നു. 

സഞ്ജയ് ദത്ത്, പ്രിയ ആനന്ദ്, സാൻഡി, സംവിധായകൻ മിഷ്‌കിൻ, മൻസൂർ അലി ഖാൻ, ഗൗതം വസുദേവ് മേനോൻ, അർജുൻ എന്നിവർക്കൊപ്പം മലയാളത്തിൽ നിന്ന് മാത്യു തോമസും ചിത്രത്തിന്റെ ഭാഗമാവുന്നുണ്ട്. സെവൻ സ്‌ക്രീൻ സ്റ്റുഡിയോയാണ് ചിത്രം നിർമിക്കുന്നത്. അനിരുദ്ധ് രവിചന്ദറിന്റേതാണ് സം​ഗീതം.  മനോജ് പരമഹംസ ഛായാഗ്രഹണം നിർവഹിക്കുന്ന ചിത്രത്തിന്റെ സംഘട്ടന രം​ഗങ്ങൾ സംവിധാനം ചെയ്യുന്നത് അൻപറിവാണ്. ഒക്ടോബർ 19 നാണ് ചിത്രം തിയറ്ററുകളിൽ എത്തുക.

ഈ വാര്‍ത്ത കൂടി വായിക്കൂ 

'അബ് തുമാരി പെർമനന്റ് ബുക്കിങ് ഹോ ഗയി', സിദ്ധർഥും കിയാരയും വിവാഹിതരായി; ചിത്രങ്ങൾ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ