സ്‌ത്രീത്വത്തെ അപമാനിച്ചെന്ന കേസ്, ഉണ്ണി മുകുന്ദന് നിർണായകം, ഹർജി ഇന്ന് ഹൈക്കോടതിയിൽ

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 09th February 2023 08:15 AM  |  

Last Updated: 09th February 2023 08:15 AM  |   A+A-   |  

UNNI_MUKUNDAN REPLY

ചിത്രം: ഫേയ്സ്ബുക്ക്

 

കൊച്ചി: സ്‌ത്രീത്വത്തെ അപമാനിച്ചുവെന്ന് ചൂണ്ടിക്കാട്ടി യുവതി നടൻ ഉണ്ണി മുകുന്ദനെതിരെ നൽകിയ കേസ് ഹൈക്കോടതി ഇന്ന് വീണ്ടും പരി​ഗണിക്കും. എന്നാൽ കേസ് റദ്ദാക്കണമെന്നാണ് ഉണ്ണി മുകുന്ദന്റെ ആവശ്യം. കേസിൽ തുടർ നടപടികൾ രണ്ട് വർഷമായി ഹൈക്കോടതി സ്റ്റേ ചെയ്‌തിരിക്കുകയായിരുന്നു.

അഡ്വ. സൈബി ജോസ് കിടങ്ങൂരാണ് കേസിൽ പ്രതിഭാ​ഗത്തിനായി ഹാജരാകുന്നത്. എറണാകുളത്തെ ഫ്ലാറ്റിൽ സിനിമയുടെ തിരക്കഥ ചർച്ച ചെയ്യാനെത്തിയ യുവതിയെ നടൻ ബലാത്സംഗം ചെയ്യാൻ ശ്രമിച്ചെന്നും സ്ത്രീത്വത്തെ അപമാനിക്കുന്ന രീതിയിൽ  പെരുമാറിയെന്നുമാണ് കേസ്.

മജിസ്‌ട്രേറ്റ്  കോടതിയാണ് ഉണ്ണി മുകുന്ദനെതിരെ കേസെടുത്തത്. കേസിൽ നിന്നും ഒഴിവാക്കണമെന്നാവശ്യപ്പെട്ട് നടൻ സമർപ്പിച്ച ഹർജി നേരത്തെ മജിസ്‌ട്രേറ്റ്  കോടതിയും സെഷൻസ് കോടതിയും തള്ളിയിരുന്നു.

ഈ വാര്‍ത്ത കൂടി വായിക്കൂ 

ലോറിയുമായി കൂട്ടിയിടിച്ചു; ബൈക്ക് യാത്രക്കാരൻ മരിച്ചു, ഒരാൾക്ക് ​ഗുരുതരപരിക്ക്

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ