ലോറിയുമായി കൂട്ടിയിടിച്ചു; ബൈക്ക് യാത്രക്കാരൻ മരിച്ചു, ഒരാൾക്ക് ​ഗുരുതരപരിക്ക്

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 09th February 2023 06:36 AM  |  

Last Updated: 09th February 2023 06:36 AM  |   A+A-   |  

accident

പ്രതീകാത്മക ചിത്രം

 

തിരുവനന്തപുരം: തിരുവനന്തപുരം വെഞ്ഞാറമൂട് വേളാവൂരില്‍ വാഹനാപകടത്തിൽ ബൈക്ക് യാത്രക്കാരൻ മരിച്ചു. പിരപ്പന്‍കോട് വട്ടവള സ്വദേശി ഗോപന്‍ (55) ആണ് മരിച്ചത്. ഇയാള്‍ക്ക് ഒപ്പം ബൈക്കില്‍ സഞ്ചരിച്ചിരുന്ന വെഞ്ഞാറമൂട് തയ്ക്കാട് സ്വദേശി അശോകനെ (45) ഗുരുതര പരിക്കുകളോടെ തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

നാഷണല്‍ പെര്‍മിറ്റ് ലോറിയും ഇരുചക്ര വാഹനവും കൂട്ടിയിടിച്ചാണ് അപകടം ഉണ്ടായത്. പോത്തന്‍കോട് ഭാഗത്ത് നിന്നും വെഞ്ഞാറമൂട് ഭാഗത്തേക്ക് വരികയായിരുന്നു ഇരുവാഹനങ്ങളും.  ലോറി തട്ടി നിയന്ത്രണം വിട്ട് ബൈക്ക് യാത്രികര്‍ വാഹനത്തിന് അടിയിലേക്ക് തെറിച്ചുവീഴുകയായിരുന്നു. വേളാവൂരിലെ സിഐടിയു തൊഴിലാളിയാണ് ഗോപന്‍. സംഭവസ്ഥലത്ത് വച്ചുതന്നെ ഗോപന്‍ മരിച്ചു. 

ഈ വാര്‍ത്ത കൂടി വായിക്കൂ 

വെള്ളക്കരം അടയ്ക്കല്‍ ഓണ്‍ലൈനായി മാത്രം; ഉത്തരവ് പിന്‍വലിച്ചു

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ