പത്താൻ പോസ്റ്റർ
പത്താൻ പോസ്റ്റർ

കെജിഎഫിനെ തകര്‍ത്ത് പത്താന്‍; കളക്ഷനില്‍ രണ്ടാം സ്ഥാനത്ത്, മുന്നില്‍ ബാഹുബലി മാത്രം

റിലീസ് ചെയ്ത് 15ാം ദിവസമാണ് ഏറ്റവും കൂടുതല്‍ കളക്ഷന്‍ നേടുന്ന രണ്ടാമത്തെ ഹിന്ദി ചിത്രമായി പത്താന്‍ മാറിയത്
Published on

സൂപ്പര്‍ഹിറ്റായ കെജിഎഫ് 2ന്റെ ഇന്ത്യന്‍ ബോക്‌സ്ഓഫിസിലെ കളക്ഷന്‍ മറികടന്ന് ഷാരുഖ് ഖാന്റെ പത്താന്‍. ഇതോടെ രാജ്യത്ത് ഏറ്റവും കളക്ഷന്‍ നേടിയ ഹിന്ദി ചിത്രങ്ങളില്‍ പത്താന്‍ രണ്ടാം സ്ഥാനത്തെത്തി. എസ്എസ് രാജമൗലിയുടെ ബാഹുബലി 2 മാത്രമാണ് ഇനി പത്താനു മുന്നിലുള്ളത്. 

435.70 കോടിയായിരുന്നു കെജിഎഫ് ഹിന്ദിയുടെ കളക്ഷന്‍. ഇന്നലത്തെ കളക്ഷനോടെ പത്താന്‍ 437 കോടിയിലേക്ക് എത്തുകയായിരുന്നു. റിലീസ് ചെയ്ത് 15ാം ദിവസമാണ് ഏറ്റവും കൂടുതല്‍ കളക്ഷന്‍ നേടുന്ന രണ്ടാമത്തെ ഹിന്ദി ചിത്രമായി പത്താന്‍ മാറിയത്. ഇന്ത്യയില്‍ നിന്ന് ഒന്നടങ്കം 453 കോടിയും പത്താന്‍ വാരി. 

സിനിമ റിലീസായതിനു പിന്നാലെ നിരവധി റെക്കോര്‍ഡുകളാണ് ഷാരുഖ് ചിത്രം തകര്‍ത്തത്. ഏറ്റവും കൂടുതല്‍ കളക്ഷന്‍ നേടുന്ന ബോളിവുഡ് ചിത്രമെന്ന നേട്ടത്തിലേക്ക് പത്താന്‍ എത്തിയിരുന്നു. ആമിര്‍ ഖാന്റെ ദംഗലിനെ തകര്‍ത്തുകൊണ്ടാണ് പത്താന്‍ ഒന്നാം സ്ഥാനത്തേക്ക് എത്തിയത്. 500 കോടിയിലേക്കാണ് പത്താന്‍ ലക്ഷ്യമിടുന്നത്. 

അതിനിടെ ആഗോള കളക്ഷനിലും ചിത്രം മുന്നേറ്റം തുടരുകയാണ്. ഇതിനോടകം 800 കോടി ചിത്രം കടന്നു. വൈകാതെ ആയിരം കോടിയിലേക്ക് എത്തുമെന്നാണ് റിപ്പോര്‍ട്ടുകള്‍.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com