'എന്റെ പേര് പറയാതിരിക്കാൻ ആമിർ പരമാവധി ശ്രമിച്ചു, നാലു തവണ ദേശീയ അവാർഡ് നേടിയ നടി ഞാനാണെന്ന് അറിയാത്തതു പോലെ';  കങ്കണ

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 11th February 2023 05:32 PM  |  

Last Updated: 11th February 2023 05:32 PM  |   A+A-   |  

aamir_khan_kangana_ranaut

ആമിർ ഖാൻ/ ട്വിറ്റർ, കങ്കണ റണാവത്ത്/ ഫെയ്സ്ബുക്ക്

 

ബോളിവുഡ് നടൻ ആമിർ ഖാന്റെ പ്രധാന വിമർശകയാണ് നടി കങ്കണ റണാവത്ത്. ആമിറിനെ വിമർശിക്കാൻ കിട്ടുന്ന ഒരു അവസരവും കങ്കണ പാഴാക്കാറില്ല. ഇപ്പോൾ ആമിറിനെ പരിഹസിച്ചുകൊണ്ട് രം​ഗത്തെത്തിയിരിക്കുകയാണ് താരം. എഴുത്തുകാരി ശോഭ ഡേയാകാൻ കഴിവുള്ള നടിമാരിൽ തന്റെ പേര് പരാമർശിക്കാതിരുന്നതാണ് കങ്കണയെ പ്രകോപിപ്പിച്ചത്. 

ശോഭ ഡേയുടെ പുസ്തക പ്രകാശന ചടങ്ങിനിടെയായിരുന്നു സംഭവം. തന്റെ ജീവിതം സിനിമയാക്കിയാല്‍ ബോളിവുഡിൽ ആരാകും ഏറ്റവും മികച്ചതായി അവതരിപ്പിക്കുക എന്ന് ശോഭ ഡേ ആമിറിനോട് ചോദിക്കുകയുണ്ടായി. ദീപിക പദുക്കോണ്‍, പ്രിയങ്ക ചോപ്ര, ആലിയ ഭട്ട് എന്നിവരുടെ പേരുകളാണ് ആമിര്‍ പറഞ്ഞത്. ഇതിനിടയില്‍ കങ്കണയെ കുറിച്ച് ശോഭ സൂചിപ്പിച്ചു. കങ്കണയുടെ പേര് താങ്കൾ മറന്നുപോയതാണോ എന്ന് ശോഭ ഡേ ചോദിക്കുകയായിരുന്നു. 

കങ്കണയുടെ പേര് മറന്നതാണ് എന്നായിരുന്നു ആമിറിന്റെ മറുപടി. കങ്കണ അത് നന്നായി ചെയ്യും. കങ്കണ മിച്ചൊരു നടിയാണ്. വ്യത്യസ്തയായ അഭിനേതാവാണ്” എന്നും കങ്കണ പറഞ്ഞു. കങ്കണയെ തനിക്ക് ഇഷ്ടമാണെന്നും ‘തലൈവി’ സിനിമയിലെ നടിയുടെ പ്രകടനം അതിഗംഭീരമായിരുന്നുവെന്നും പിന്നീട് ശോഭ ഡേയും പറയുന്നു. 

ഇതിന്റെ വിഡിയോ പങ്കുവച്ചുകൊണ്ടായിരുന്നു കങ്കണയുടെ പരിഹാസം. ‘‘പാവം ആമിര്‍ ഖാന്‍.. നാലു തവണ ദേശീയ അവാര്‍ഡ് നേടിയ ഒരേയൊരു നടി ഞാനാണെന്ന് അറിയാത്തത് പോലെ നടിക്കാന്‍ അദ്ദേഹം പരമാവധി ശ്രമിച്ചു. അദ്ദേഹം പറഞ്ഞവരില്‍ ഒരാള്‍ക്കു പോലും പുരസ്‌കാരം ലഭിച്ചിട്ടില്ല. നന്ദി..ശോഭ ജീ..എനിക്ക് നിങ്ങളെ ഇഷ്ടമാണ്”- കങ്കണ കുറിച്ചു. 

ഈ വാർത്ത കൂടി വായിക്കൂ

അമ്മ ​ഗർഭിണി; 23ാം വയസിൽ വല്യേച്ചി ആകാൻ ഒരുങ്ങി നടി ആര്യാ പാർവതി

 

സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ