ഹരീഷ് പേരടിയുടെ സിനിമാ പോസ്റ്റര്‍ വിവാദം; വിശദീകരണവുമായി എംഎ ബേബി

സങ്കുചിത രാഷ്ട്രീയത്തിനതീതമായി വിമര്‍ശനപരമായ സഹകരണം സാധ്യമാവണം  
എംഎ ബേബി സാമൂഹികമാധ്യമത്തില്‍ പങ്കുവച്ച ഹരീഷ് പേരടിയുടെ സിനിമയുടെ പോസ്റ്റര്‍
എംഎ ബേബി സാമൂഹികമാധ്യമത്തില്‍ പങ്കുവച്ച ഹരീഷ് പേരടിയുടെ സിനിമയുടെ പോസ്റ്റര്‍

തിരുവനന്തപുരം: ഹരീഷ് പേരടിയുടെ സിനിമയുടെ പോസ്റ്റര്‍ സാമുഹിക മാധ്യമത്തില്‍ പങ്കുവച്ചതിനെ തുടര്‍ന്നുണ്ടായ വിവദാത്തില്‍ വിശദീകരണവുമായി സിപിഎം പൊളിറ്റ് ബ്യൂറോ അംഗം  എംഎ ബേബി.  പോസ്റ്റര്‍ പങ്കുവച്ച് അത്തരം നിലപാടുകള്‍ക്കുള്ള അംഗീകാരമായി വ്യാഖ്യാനിക്കേണ്ടതില്ല. സങ്കുചിത രാഷ്ട്രീയത്തിനതീതമായി വിമര്‍ശനപരമായ സഹകരണം സാധ്യമാവണമെന്നും എംഎ ബേബി പറഞ്ഞു. 

പോസ്റ്റര്‍ പങ്കുവച്ചതിന് പിന്നാലെ സൈബര്‍ സഖാക്കള്‍ രൂക്ഷവിമര്‍ശനവുമായി രംഗത്തുവന്നിരുന്നു.സിപിഎമ്മിനെയും മുഖ്യമന്ത്രിയെയും നിരന്തരം വിമര്‍ശിക്കുന്ന ഒരാളുടെ പ്രമോഷന്‍ ഏറ്റെടുക്കാന്‍ പാടില്ലായിരുന്നു എന്നാണ് വിമര്‍ശനം.ഇന്ന് രാവിലെയാണ് ദാസേട്ടന്റെ സൈക്കിള്‍ എന്ന ചിത്രത്തിന്റെ പോസ്റ്റര്‍ എംഎ ബേബി തന്റെ ഫെയ്‌സ്ബുക്കില്‍ പങ്കുവെച്ചത്. 

സര്‍ക്കാരിനെതിരെ വ്യാജപ്രചാരണം നടത്തുന്ന സാമൂഹിക വിരുദ്ധനെ പിന്തുണക്കേണ്ട കാര്യമെന്താണ് എംഎ ബേബിക്ക് എന്നാണ് വിമര്‍ശകരുടെ ചോദ്യം. സഖാവെ ലേശം ഉളുപ്പ് വേണം എന്നടക്കമുള്ള കമന്റുകളാണ് പോസ്റ്റിന്റെ താഴെയുള്ളത്.സാധാരണ പാര്‍ട്ടി അംഗങ്ങള്‍ക്ക് മാത്രമല്ല പാര്‍ട്ടി ക്ലാസ്സ് വേണ്ടത് പോളിറ്റ് ബ്യൂറോ അംഗങ്ങള്‍ക്കും വേണം എന്നും ഒരാള്‍ പ്രതികരിച്ചിട്ടുണ്ട്. ജോയ് മാത്യുവിന്റെ സിനിമക്കു പ്രമോഷന്‍ കൊടുക്കണമെന്നും ഒരാള്‍ എഴുതിയിട്ടുണ്ട്.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com