'രണ്ട് കല്യാണം കഴിച്ചു കഴിഞ്ഞു, ഇനി വളരെ ബുദ്ധിമുട്ടാണ്'; ആരാധികയോട് മനോജ് കെ ജയൻ; വിഡിയോ

രണ്ടു വിവാഹം കഴിച്ചതിനാൽ ഇനി  വിവാഹം കഴിക്കാൻ പറ്റില്ലെന്ന് തന്റെ ആരാധികയോട് പറയുന്ന വിഡിയോ ആണ് താരം പങ്കുവച്ചത്
മനോജ് കെ ജയൻ/ചിത്രം; ഫേയ്സ്ബുക്ക്
മനോജ് കെ ജയൻ/ചിത്രം; ഫേയ്സ്ബുക്ക്

ന്റെ കയ്യിലേക്ക് വരുന്ന എല്ലാ കഥാപാത്രങ്ങളും ​ഗംഭീരമാക്കുന്ന നടനാണ് മനോജ് കെ ജയൻ. ഇപ്പോൾ ശ്രദ്ധ നേടുന്നത് താരം സോഷ്യൽ മീഡിയയിൽ പങ്കുവച്ച വിഡിയോ ആണ്. രണ്ടു വിവാഹം കഴിച്ചതിനാൽ ഇനി  വിവാഹം കഴിക്കാൻ പറ്റില്ലെന്ന് തന്റെ ആരാധികയോട് പറയുന്ന വിഡിയോ ആണ് താരം പങ്കുവച്ചത്. പട്ടാമ്പിയിലെ എംഇഎസ് ഇന്റർനാഷനൽ സ്കൂളിലെ പരിപാടിക്ക് അതിഥിയായി എത്തിയപ്പോഴാണ് രസകരമായ സംഭവമുണ്ടായത്. 

പരിപാടിയിൽ വച്ച് അധ്യാപകർക്ക് പുരസ്കാരം നൽകുകയായിരുന്നു മനോജ് കെ ജയൻ. പുരസ്കാരം വാങ്ങാനെത്തിയ ഒരു അധ്യാപികയെക്കുറിച്ച് അവതാരകയുടെ കമന്റ് ഇങ്ങനെയായിരുന്നു, ‘‘ആള്, സാറിന്റെ കട്ട ഫാനാണ് കേട്ടോ, സാറിനെ കല്യാണം കഴിണമെന്ന് വരെ ആഗ്രഹിച്ച ആളാണ്’’. ഇത് കേട്ട് പൊട്ടിച്ചിരിച്ച താരം അധ്യാപികയ്ക്ക് മറുപടിയും നൽകി. 

‘‘വെരി സോറി രണ്ട് കല്യാണം കഴിച്ചു കഴിഞ്ഞു, ഇനി വളരെ ബുദ്ധിമുട്ടാണ്.  ഒരു കല്യാണമേ കഴിച്ചിട്ടുള്ളെങ്കിൽ പിന്നെയും നമുക്കു ആലോചിക്കാമായിരുന്നു. ടീച്ചർ അടുത്ത ജന്മത്തിൽ.’’ എന്നാണ് മനോജ് കെ ജയൻ പറഞ്ഞത്. രസകരമായ അടിക്കുറിപ്പിനൊപ്പം താരം തന്നെയാണ് വിഡിയോ പങ്കുവച്ചത്. ‘‘ഈ പരിപാടിക്ക് ശേഷം ആങ്കർ ചെയ്ത ടീച്ചറും അവാർഡ് വാങ്ങിയ ടീച്ചറും തമ്മിൽ പിണങ്ങിയോ അതോ കൂടുതൽ ഇണങ്ങിയോ എന്നെനിക്കറിയില്ല.  എന്തായാലും എംഇഎസ് ഇന്റർനാഷണൽ സ്കൂളിൽ നടന്ന ഈ സംഭവം ഏറെ രസകരമായിരുന്നു.’’ - എന്നാണ് താരം കുറിച്ചത്. വിഡിയോയ്ക്ക് താഴെ രസകരമായ കമന്റുകളാണ് നിറയുന്നത്. 
 

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com