'പശു അമ്മയാണ്... അവയുടെ കണ്ണിൽ നോക്കിയാൽ മനസുനിറയും'; കൃഷ്‌ണകുമാറിന്റെ കുറിപ്പ്

അവയുടെ കണ്ണിൽ നോക്കുമ്പോൾ തന്റെ മനസുനിറയുമെന്ന് ബിജെപി നേതാവും നടനുമായി കൃഷ്‌ണകുമാർ.
കൃഷ്‌ണകുമാർ/ ചിത്രം ഫേസ്ബുക്ക്
കൃഷ്‌ണകുമാർ/ ചിത്രം ഫേസ്ബുക്ക്

നിക്ക് പശുക്കളോടുള്ള സ്‌നേഹം ഇന്നും ഇന്നലെയും തുടങ്ങിയതല്ല, അവയുടെ കണ്ണിൽ നോക്കുമ്പോൾ തന്റെ മനസുനിറയുമെന്ന് ബിജെപി നേതാവും നടനുമായി കൃഷ്‌ണകുമാർ. രാഷ്ട്രീയ അന്ധത ബാധിച്ചിട്ടില്ലാത്തവർക്ക് അത് അനുഭവിക്കാനാകുമെന്നും കൃഷ്‌ണകുമാർ ഫേയ്‌സ്ബുക്കിൽ പോസ്റ്റ് ചെയ്‌ത കുറിപ്പിൽ പറഞ്ഞു. പശുക്കളോടൊപ്പം നിൽക്കുന്ന ചിത്രങ്ങളും പങ്കുവെച്ചായിരുന്നു കുറിപ്പ്. പശുവും അമ്മയാണ് ഇനി എപ്പോൾ സമയം കിട്ടിയാലും താൻ ഇവർക്കൊപ്പം സമയം ചെലവിടുമെന്നും കൃഷ്‌ണകുമാർ പറഞ്ഞു.

കൃഷ്‌ണകുമാറിന്റെ ഫേയ്‌സ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം

നമസ്കാരം സഹോദരങ്ങളേ,

ഇന്നീ വൈകുന്നേരം നിങ്ങളോട് സൗമ്യതയെപ്പറ്റിയും ശാന്തതയെപ്പറ്റിയും സ്നേഹത്തെപ്പറ്റിയും ചുരുക്കത്തിൽചില കാര്യങ്ങൾ  പറയാമെന്നു കരുതി. കാരണമെന്താണെന്ന് ഇതിനൊപ്പമുള്ള ചിത്രങ്ങൾ പറയും.
    
പേരിൽത്തന്നെ കൃഷ്ണൻ ഉള്ള എനിക്ക് ഗോക്കളോടുള്ള സ്നേഹം ഇന്നോ ഇന്നലെയോ തുടങ്ങിയതല്ല. മുജ്ജന്മങ്ങളിലെന്നോ ഉണ്ടായ ആ ബന്ധം ഇന്നിപ്പോൾ പൂർവാധികം ദൃഢമായിരിക്കുന്നു. രാഷ്ട്രീയമായ അന്ധത ബാധിച്ച ചിലരൊക്കെ ട്രോളിയേക്കാം, പക്ഷെ ഒന്നുപറയാം ; എപ്പോഴെങ്കിലും സൗകര്യം കിട്ടുമ്പോൾ പശുക്കളുടെ അടുത്തൊന്നു ചെന്ന് നിൽക്കുക. അവയുടെ കണ്ണുകളിലേക്കു നോക്കുക. രാഷ്ട്രീയമായ അന്ധത ബാധിച്ചിട്ടില്ലെങ്കിൽ താങ്കൾക്കും ആ നിമിഷങ്ങളിൽ മനസ് നിറയുന്നത് അനുഭവിക്കാനാകും.
ഞാനും നിങ്ങളും ജനിച്ചുവീണുകഴിഞ്ഞു ജീവൻ നിലനിർത്തിയതും വളർന്നു വലുതായതും അമ്മയുടെ മുലപ്പാൽ കുടിച്ചാണ്. ഒരു ഘട്ടം കഴിഞ്ഞാൽപ്പിന്നെ നമ്മുടെയൊക്കെ ജീവിതത്തിൽ പാലിന്റെ പുണ്യവും പൊലിമയും നമുക്കുതരുന്നത് ഈ മിണ്ടാപ്രാണികളാണ്. രണ്ടും അമ്മമാരാണ്. ഉറപ്പിച്ചുപറയട്ടെ, എവിടെ, എപ്പോൾ സൗകര്യമുണ്ടായാലും ഞാൻ ഇവർക്കൊപ്പം ഇനിയും സമയം ചിലവിടും. താങ്കളും അങ്ങനെ ചെയ്യാൻ, ഞാൻ ആഗ്രഹിക്കുന്നു. 
ഗോമാതാവിനെ പൂജിക്കാനും പരിപാലിക്കാനും പഠിപ്പിച്ച അച്ഛനമ്മമാർക്ക് നന്ദി. നല്ലതിനെതിരെ എന്നും ഗോബാക്ക് വിളിക്കാൻ പഠിച്ചവരോട് പരിഭവമൊന്നുമില്ല. കാരണം, അതാണ് എന്റെ ഭാരതീയ സംസ്കാരം എന്നെ പഠിപ്പിച്ചിരിക്കുന്നത്. 
മനസ്സുനിറഞ്ഞു നിർത്തുന്നു. നന്മയുടെ പാലാഴി പരന്നൊഴുകട്ടെ.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com