കാമുകന് വാലന്റൈൻസ് ഡേ സർപ്രൈസ് ഒരുക്കി, തിരിച്ചുകിട്ടിയത് 'വമ്പൻ പണി'; വിഡിയോയുമായി ശ്രീവിദ്യ

സോഷ്യൽ മീഡിയയിൽ ശ്രദ്ധനേടുകയാണ് ശ്രീവിദ്യയുടെ വാലന്റൈൻസ് ഡേ സ്പെഷ്യൽ വീഡിയോ
ശ്രീവിദ്യ മുല്ലച്ചേരിയുടെ വിഡിയോയിൽ നിന്ന്
ശ്രീവിദ്യ മുല്ലച്ചേരിയുടെ വിഡിയോയിൽ നിന്ന്

ടെലിവിഷൻ പ്രേക്ഷകരുടെ ഇഷ്ടതാരമാണ് ശ്രീവിദ്യ മുല്ലച്ചേരി. യൂട്യൂബിൽ സജീവമായ താരം തന്റെ വിശേഷങ്ങൾ വിഡിയോയായി ആരാധകരുമായി പങ്കുവയ്ക്കാറുണ്ട്. അടുത്തിടെയാണ് താരത്തിന്റെ വിവാഹനിശ്ചയം കഴിഞ്ഞത്. സംവിധായകൻ രാഹുൽ രാമചന്ദ്രനാണ് ശ്രീവിദ്യയുടെ പ്രതിശ്രുതവരൻ. വാലന്റൈൻ‌സ് ഡേയായി രാഹുലിനുവേണ്ടി ശ്രീവിദ്യ ഒരു സർപ്രൈസ് ​ഗിഫ്റ്റ് ഒരുക്കിയിരുന്നു. എന്നാൽ വലിയൊരു പണിയാണ് ശ്രീവിദ്യയ്ക്ക് തിരിച്ചുകിട്ടിയത്. സോഷ്യൽ മീഡിയയിൽ ശ്രദ്ധനേടുകയാണ് ശ്രീവിദ്യയുടെ വാലന്റൈൻസ് ഡേ സ്പെഷ്യൽ വീഡിയോ.

രാഹുലിനു വേണ്ടി സ്പെഷ്യൽ ടാറ്റു ആണ് ശ്രീവിദ്യ ഒരുക്കിവെച്ചത്. ശിവഭക്തനായതിനാൽ അതുപോലെയുള്ള ടാറ്റൂ ശ്രീവിദ്യ ഡിസൈൻ ചെയ്യിക്കുകയായിരുന്നു. വാലന്റൈൻസ് ഡേ ഔട്ടിങ്ങിനെന്നു പറഞ്ഞാണ് രാഹുലിനെ വിളിച്ചുവരുത്തിയത്. വണ്ടിയില്‍ കയറിയപ്പോഴായിരുന്നു ശ്രീവിദ്യ തന്റെ സർപ്രൈസ് പൊളിക്കുന്നത്. കയ്യിലായിട്ടാണ് രാഹുൽ ടാറ്റൂ ചെയ്തത്. മണിക്കൂറുകൾ നീളുന്ന വർക്കായതിനാൽ രാഹുലിനെ ടാറ്റു ചെയ്യാനായി ഇരുത്തി ശ്രീവിദ്യയും സുഹൃത്തുക്കളും പുറത്തേക്ക് പോയിരുന്നു. ആ സമയത്താണ് ശ്രീവിദ്യയ്ക്ക് തിരിച്ച് സർപ്രൈസ് കൊടുക്കുന്നതിനെക്കുറിച്ച് രാഹുൽ പറയുന്നത്. 

ശ്രീവിദ്യയ്ക്കുവേണ്ടി ചെറിയൊരു ടാറ്റൂ ആണ് രാഹുൽ ഒരുക്കിവെച്ചത്. സർപ്രൈസ് ഉണ്ടെന്നു പറഞ്ഞ് ശ്രീവിദ്യയെ വിളിച്ചു വരുത്തിയതിനു ശേഷമാണ് ടാറ്റൂവിനെക്കുറിച്ച് പറഞ്ഞത്. എന്നാൽ ആദ്യം ടാറ്റൂ ചെയ്യാൻ ശ്രീവിദ്യ സമ്മതിച്ചില്ല. തനിക്കു പേടിയാണെന്നും അച്ഛന്‍ വീട്ടില്‍ കയറ്റില്ലെന്നുമെല്ലാം ശ്രീവിദ്യ പറയുന്നുണ്ട്. അവസാനം ടാറ്റൂ ചെയ്യാൻ സമ്മതിക്കുകയായിരുന്നു. ഇനി ആർക്കും താൻ സർപ്രൈസ് കൊടുക്കില്ലെന്നും ശ്രീവിദ്യ പറയുന്നുണ്ട്. ഇതിനോടകം രണ്ടര ലക്ഷത്തിൽ അധികം പേരാണ് വിഡിയോ കണ്ടിരിക്കുന്നത്. 

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com