'പത്മരാജന്റെ ഞാൻ ​ഗന്ധർവ്വന് മുകളിൽ പോകുമോ?'; മറുപടിയുമായി ഉണ്ണി മുകുന്ദൻ

ഗന്ധർവ ജൂനിയർ എന്ന പുതിയ ചിത്രത്തിന്റെ ഷൂട്ടിങ്ങും കഴിഞ്ഞ ദിവസം ആരംഭിച്ചിരുന്നു
ഞാൻ ​ഗന്ധർവ ജൂനിയർ ഫാൻമേഡ് പോസ്റ്റർ, ഞാൻ ​ഗന്ധർവ്വൻ പോസ്റ്റർ/ ചിത്രം; ഫെയ്സ്ബുക്ക്
ഞാൻ ​ഗന്ധർവ ജൂനിയർ ഫാൻമേഡ് പോസ്റ്റർ, ഞാൻ ​ഗന്ധർവ്വൻ പോസ്റ്റർ/ ചിത്രം; ഫെയ്സ്ബുക്ക്
Updated on
1 min read

ണ്ണി മുകുന്ദൻ നായകനായി എത്തിയ മാളികപ്പുറം വൻ വിജയമായിരുന്നു. അതിനു പിന്നാലെ ഗന്ധർവ ജൂനിയർ എന്ന പുതിയ ചിത്രത്തിന്റെ ഷൂട്ടിങ്ങും കഴിഞ്ഞ ദിവസം ആരംഭിച്ചിരുന്നു. ഇപ്പോൾ സോഷ്യൽ മീഡിയയിൽ ശ്രദ്ധനേടുന്നത് താരം പങ്കുവച്ച സിനിമയുടെ ഒരു ഫാൻ മേഡ് ചിത്രമാണ്. 

കിരീടം ചൂടി ഗന്ധർവന്റെ രൂപത്തിലുള്ള ഉണ്ണിയുടെ ചിത്രമാണ് പോസ്റ്ററിൽ കാണുന്നത്. എഡിറ്റ് തനിക്ക് ഇഷ്ടമായെന്നും എന്നാൽ തന്റെ ​ഗന്ധർവൻ വ്യത്യസ്തനാണെന്നുമാണ് ഉണ്ണി മുകുന്ദൻ കുറിക്കുന്നത്. ഈ എഡിറ്റ് എനിക്ക് ഇഷ്ടമായി പക്ഷേ എന്റെ ​ഗന്ധർവ വ്യത്യസ്തമാണ്. നിങ്ങൾ ഗന്ധർവ ജൂനിയർ ആസ്വദിക്കുമെന്ന് ഞാൻ പ്രതീക്ഷിക്കുന്നു. നിങ്ങളുടെ ഈ പരിശ്രമത്തെ അഭിനന്ദിക്കുന്നു’- ഉണ്ണി മുകന്ദൻ പോസ്റ്റർ പങ്കുവച്ചു കുറിച്ചു. 

അതിനു പിന്നാലെ പോസ്റ്ററിനു താഴെ കമന്റുകളുമായി ആരാധകരും എത്തി. പത്മരാജന്‍ ഒരുക്കിയ ഞാന്‍ ഗന്ധര്‍വന്റെ പോസ്റ്റര്‍ പങ്കുവച്ചുകൊണ്ട് ഈ ക്ലാസിക് ചിത്രത്തിന്റെ മേലെ ഈ ഗന്ധര്‍വന്‍ പോകുമോ എന്നാണ് ഒരാള്‍ ചോദിച്ചത്. അതിന് ഉണ്ണി മുകുന്ദന്‍ നല്‍കിയ മറുപടി ഇങ്ങനെ; അറിയില്ല ബ്രോ, എല്ലാ ഓഡിയന്‍സിനും പറ്റിയ വളരെ നല്ല സിനിമയായിരിക്കും ഇത്. അതിനാണ് ഞാന്‍ ശ്രമിക്കുന്നത്. ക്ലീന്‍ ഷേവ് ചെയ്താല്‍ അതേ ഗന്ധര്‍വനെ പോലെ ഇരിക്കും എന്നും പറഞ്ഞുകൊണ്ടുള്ള കമന്റിന് അതേ ഗന്ധര്‍വ്വന്‍ വേണ്ടെന്നും ഞാന്‍ വ്യത്യസ്തനായ മറ്റൊരു ഗന്ധര്‍വ്വനെയാണ് കൊണ്ടുവരുന്നത് എന്നും ഉണ്ണി മുകുന്ദന്‍ പറയുന്നു.

ഗന്ധര്‍വയ്ക്കു വേണ്ടി ക്ലീന്‍ ഷേവ് ചെയ്യണമെന്നും താടിയുള്ള ഡഗന്ധര്‍വനെ ഉള്‍ക്കൊള്ളാന്‍ ബുദ്ധിമുട്ടുണ്ടെന്നും പറഞ്ഞുകൊണ്ടുള്ള കമന്റുകള്‍ എത്തി. എന്നാല്‍ തിരക്കില്ലെന്നും പതിയെ ശീലമായിക്കോളും എന്നായിരുന്നു താരത്തിന്റെ മറുപടി. 

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

Vismaya Mohanlal
Jason Sanjay and Vijay
Anupama Parameswaran
Mammootty with the family of Cochin Haneefa
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com