'ഞാന്‍ വില്ലന്‍, ശാരി നായിക  എന്നിട്ടും ഒരു മടിയുമില്ലാതെ എനിക്കൊപ്പം പോസ് ചെയ്തു'; ബാബു ആന്റണി

നായികയായിരുന്നിട്ടും വില്ലനായ തനിക്കൊപ്പം നിന്ന് ഫോട്ടോ എടുക്കാന്‍ ശാരിക്ക് മടിയുണ്ടായിരുന്നില്ല എന്നാണ് ബാബു ആന്റണി കുറിക്കുന്നത്
ബാബു ആന്റണിയും ശാരിയും, ബാബു ആന്റണി/ ചിത്രം; ഫെയ്സ്ബുക്ക്
ബാബു ആന്റണിയും ശാരിയും, ബാബു ആന്റണി/ ചിത്രം; ഫെയ്സ്ബുക്ക്


ലയാളികളുടെ മനസ്സില്‍ ഇപ്പോഴും ആക്ഷന്‍ സൂപ്പര്‍താരമായി നിറഞ്ഞു നില്‍ക്കുന്ന നടനാണ് ബാബു ആന്റണി. സോഷ്യല്‍ മീഡിയയില്‍ സജീവമായ താരം പഴയ സിനിമ ഓര്‍മകള്‍ പങ്കുവയ്ക്കാറുണ്ട്. ഇപ്പോള്‍ ശ്രദ്ധ നേടുന്നത് പഴയകാല നായിക ശാരിക്കൊപ്പമുള്ള ബാബു ആന്റണിയുടെ പോസ്റ്റാണ്. 

ബാബു ആന്റണി വില്ലനും ശാരി നായികയുമായി എത്തിയ സിനിമയുടെ ചിത്രീകരണത്തിനിടെ പകര്‍ത്തിയതാണ് ചിത്രം. നായികയായിരുന്നിട്ടും വില്ലനായ തനിക്കൊപ്പം നിന്ന് ഫോട്ടോ എടുക്കാന്‍ ശാരിക്ക് മടിയുണ്ടായിരുന്നില്ല എന്നാണ് ബാബു ആന്റണി കുറിക്കുന്നത്. 

'ഞാന്‍ അന്ന് വില്ലനായിരുന്നു, ശാരി അന്നത്തെ നായികയും. എനിക്കൊപ്പം ഫോട്ടോയ്ക്ക് പോസ് ചെയ്യാന്‍ അവര്‍ക്ക് ഒരു പ്രശ്‌നവുമുണ്ടായിരുന്നില്ല. എന്നെ ഇങ്ങനെ പിടിക്കാന്‍ ഞാന്‍ തന്നെയാണ് പറഞ്ഞത്. ഇത് ഒരു രസകരമായ ചിത്രമായിരുന്നു. '- ബാബു ആന്റണി കുറിച്ചു. നിരവധി പേരാണ് പോസ്റ്റിനു താഴെ കമന്റുമായി എത്തുന്നത്. നിങ്ങള്‍ എന്നും ഞങ്ങള്‍ക്ക് നായകനായിരുന്നു എന്നാണ് ആരാധകരുടെ കമന്റ്. 

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com