

നടി സുബി സുരേഷിന്റെ അപ്രതീക്ഷ വിയോഗം സിനിമാമേഖലയെ ഒന്നടങ്കം ഞെട്ടിച്ചിരിക്കുകയാണ്. സുബിയുമായുള്ള മനോഹര ഓർമകൾ പങ്കുവച്ചുകൊണ്ട് നിരവധി താരങ്ങളാണ് എത്തുന്നത്. നടനും നർത്തകനുമായ വിനീത് പങ്കുവച്ച കുറിപ്പാണ് ശ്രദ്ധനേടുന്നത്. സ്റ്റേജിൽ ഗംഭീര പെർഫോർമർ ആയിരുന്നു സുബി എന്നാണ് താരം പറയുന്നത്. ഒന്നിച്ചു നൃത്തം ചെയ്യുന്ന ചിത്രത്തിനൊപ്പമായിരുന്നു പോസ്റ്റ്.
എന്തൊരു ഗംഭീരമായ പെർഫോമർ , പോസിറ്റിവിറ്റിയും സ്നേഹവും ഉള്ള ഒരു ആരാധ്യ വ്യക്തിത്വം കൂടിയായിരുന്നു സുബി. നമ്മുടെ പ്രിയപ്പെട്ടവർ വളരെ അപ്രതീക്ഷിതമായി നമ്മെ വിട്ടുപോയെന്ന യാഥാർത്ഥ്യം വിശ്വസിക്കാനാവില്ല. അത് ഞെട്ടിപ്പിക്കുന്നതും ഹൃദയം തകർക്കുന്നതുമാണ്. ഒരു മികച്ച സ്റ്റേജ് പെർഫോമർ എന്ന നിലയിൽ ഞാൻ അവളെ അറിയുകയും അവളുമായി അവിസ്മരണീയമായ നിരവധി സ്റ്റേജുകൾ പങ്കിടുകയും ചെയ്തിട്ടുണ്ട്. 2017ലാണ് അവസാനമായി ഞങ്ങൾ ഒന്നിച്ചു വർക്ക് ചെയ്തത്. സുബിയ്ക്കൊപ്പം വർക്ക് ചെയ്യാനായതിൽ സന്തോഷമുണ്ട്. വളരെ അധികം വിഷമമുണ്ട്. അവളുടെ അമ്മയ്ക്കും കുടുംബാംഗങ്ങൾക്കും എന്റെ ഹൃദയംഗമമായ അനുശോചനം. അവളുടെ ആത്മാവിന് സത്ഗതി ലഭിക്കാൻ പ്രാർത്ഥിക്കുന്നു..- വിനീത് കുറിച്ചു.
ഇന്നലെയാണ് കരൾ സംബന്ധമായ അസുഖത്തെ തുടർന്ന് സുബി മരിക്കുന്നത്. കരൾ മാറ്റത്തിന് ഒരുങ്ങവെയായിരുന്നു മരണം. ബ്രെയ്ക് ഡാൻസിലൂടെയാണ് സുബി കലാരംഗത്തേക്ക് കടക്കുന്നത്. താരത്തിന്റെ ഡാൻസ് കണ്ട് നടൻ ടിനി ടോം ആണ് സിനിമാല ടീമിനെ പരിചയപ്പെടുത്തുന്നത്. കലാഭവനിലൂടെ എത്തിയതാരം പിന്നീട് ടെലിവിഷനും ബിഗ് സ്ക്രീനും കീഴടക്കുകയായിരുന്നു.
ഈ വാര്‍ത്ത കൂടി വായിക്കൂ
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates