20കളില്‍ ഗര്‍ഭച്ഛിദ്രം നടത്തി; കുട്ടിയായിരുന്നു, താന്‍ തയാറായിരുന്നില്ലെന്ന് നടി

വാടക ഗര്‍ഭപാത്രത്തിലൂടെയായിരുന്നു താരം അമ്മയായത്
പാരിസ് ഹില്‍ട്ടണ്‍/ ചിത്രം; ഫെയ്സ്ബുക്ക്
പാരിസ് ഹില്‍ട്ടണ്‍/ ചിത്രം; ഫെയ്സ്ബുക്ക്
Updated on: 
1 min read

ഹോളിവുഡ് നടി പാരിസ് ഹില്‍ട്ടണ്‍ അടുത്തിടെയാണ് ആദ്യത്തെ കുഞ്ഞിനെ സ്വാഗതം ചെയ്തത്. വാടക ഗര്‍ഭപാത്രത്തിലൂടെയായിരുന്നു താരം അമ്മയായത്. ഫീനിക്‌സ് എന്നാണ് കുഞ്ഞിന് പേരിട്ടത്. കുഞ്ഞിനൊപ്പമുള്ള ചിത്രത്തിനൊപ്പം താരം തന്നെയാണ് സന്തോഷം പങ്കുവച്ചത്. എന്നാല്‍ 20കളില്‍ താന്‍ ഗര്‍ഭച്ഛിദ്രത്തിന് വിധേയയായിട്ടുണ്ടെന്ന് തുറന്നു പറഞ്ഞിരിക്കുകയാണ് പാരിസ് ഹില്‍ടണ്‍. 

അഭിമുഖത്തിലാണ് ഗര്‍ഭച്ഛിദ്രത്തെക്കുറിച്ച് താരം വെളിപ്പെടുത്തിയത്. 20കളുടെ തുടക്കത്തിലാണ് സംഭവമുണ്ടായതെന്നും അത് തുറന്നു പറയാന്‍ തനിക്ക് നാണക്കേടുണ്ടെന്നും നടി വ്യക്തമാക്കി. ആ സമയത്ത് താന്‍ കുട്ടിയായിരുന്നു എന്നും താന്‍ തയാറായിരുന്നില്ലെന്നും കൂട്ടിച്ചേര്‍ത്തു. ഗര്‍ഭച്ഛിദ്രത്തെക്കുറിച്ചുള്ള ചര്‍ച്ചകളാണ് ഇത് തുറന്നു പറയാന്‍ തന്നെ പ്രാപ്തയാക്കിയത് എന്നാണ് താരം പറയുന്നത്. സ്ത്രീകളുടെ ശരീരത്തില്‍ നിയമം കടന്നു കയറുന്നത് എന്തിനാണെന്ന് താരം ചോദിച്ചു. നമ്മുടെ ശരീരം നമ്മുടെ തെരഞ്ഞെടുപ്പ് എന്നതിലാണ് താന്‍ വിശ്വസിക്കുന്നതെന്നും പാരിസ് പറഞ്ഞു. 

വാടകഗര്‍ഭ പാത്രത്തിലൂടെ അമ്മയാകണം എന്നാണ് താന്‍ ആഗ്രഹിച്ചിരുന്നതെന്നും തന്റെ അടുത്ത സുഹൃത്തുക്കളോട് മാത്രമാണ് ഈ കാര്യം തുറന്നു പറഞ്ഞിരുന്നതെന്നും പാരിസ് വ്യക്തമാക്കി. കാര്‍ട്ടര്‍ റിയം ആണ് പാരീസിന്റെ ഭര്‍ത്താവ്. 2019ലാണ് പാരീസിനും കാര്‍ട്ടറും പ്രണയത്തിലാവുന്നത്. 2021 ല്‍ ഇവര്‍ വിവാഹിതരായി.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

Athimanoharam, Antony Perumbavoor
Jayasudha
Sai Pallavi
Ramzan Muhammed
X

FOLLOW US

ON GOOGLE DISCOVER