ഫോട്ടോ എടുക്കാനായി കൂടെനിന്ന യുവതിയുടെ മുടിക്ക് തീപിടിച്ചു; പേടിച്ച് മാറി നിത്യ ദാസ്; വിഡിയോ
By സമകാലിക മലയാളം ഡെസ്‌ക് | Published: 07th January 2023 12:36 PM |
Last Updated: 07th January 2023 12:38 PM | A+A A- |

നിത്യ ദാസിനൊപ്പം ഫോട്ടോ എടുക്കാനായി നിന്ന യുവതിയുടെ മുടിക്ക് തീപിടിച്ചപ്പോൾ/ വിഡിയോ സ്ക്രീൻഷോട്ട്
കോഴിക്കോട്; വർഷങ്ങൾ നീണ്ട ഇടവേളയ്ക്കുശേഷം മലയാള സിനിമയിൽ വീണ്ടും സജീവമാവുകയാണ് നിത്യ ദാസ്. കഴിഞ്ഞ ദിവസം കോഴിക്കോട് ഉദ്ഘാടന ചടങ്ങിൽ താരം പങ്കെടുത്തിരുന്നു. ചടങ്ങിനിടെ ഉണ്ടായ ഒരു അപകടത്തിന്റെ ദൃശ്യങ്ങളാണ് സോഷ്യൽ മീഡിയയിൽ വൈറലാവുന്നത്. താരത്തിനൊപ്പം ഫോട്ടോ എടുക്കാൻ എത്തിയ യുവതിയുടെ മുടിക്ക് തീപിടിക്കുകയായിരുന്നു.
കോഴിക്കോട് കൊടുവള്ളിയില്‍ ഒരു ബ്യൂട്ടി പാര്‍ലര്‍ ഉദ്ഘാടനത്തിനായാണ് താരം എത്തിയത്. അതിനിടെയാണ് നാടകീയ സംഭവങ്ങളുണ്ടായത്. ആദ്യം സെല്‍ഫി എടുത്ത ശേഷം മാറി നിന്ന് ഫോട്ടോയ്ക്ക് പോസ് ചെയ്യുന്നതിനിടെയാണ് മുടിക്ക് തീപിടിച്ചത്. തൊട്ടടുത്തു നിൽക്കുന്ന ആളുടെ മുടി കത്തുന്നതുകണ്ട താരം ഭയന്ന് ഓടിമാറുന്നതും വിഡിയോയിലുണ്ട്. കൂടെ നിന്നവരാണ് തീ അണച്ചത്.
യുവതി നിന്നതിന് പിന്നില്‍ കത്തിച്ചുവച്ച മെഴുകുതിരിയില്‍ നിന്നും തീ മുടിയില്‍ പിടിക്കുകയായിരുന്നു എന്നാണ് മനസിലാകുന്നത്. പെട്ടെന്ന് അണച്ചത് കാരണം വലിയ അപകടം ഉണ്ടായില്ല എന്നാണ് വീഡിയോയില്‍ വ്യക്തമാകുന്നത്. സാരിക്ക് തീപിടിക്കാത്തത് വലിയ ഭാഗ്യം എന്ന് നിത്യ പറയുന്നതും വിഡിയോയിലുണ്ട്. അതിനു ശേഷം പുറത്തേക്ക് ഇറങ്ങാൻ തുടങ്ങിയ നിത്യ അവരോട് ഫോട്ടോ എടുത്തോ എന്നു ചോദിക്കുന്നുണ്ട്. ഇല്ലെന്നു പറഞ്ഞപ്പോൾ ഫോട്ടോ എടുക്കാൻ ക്ഷണിക്കുന്നതും വിഡിയോയിലുണ്ട്.
ഈ വാര്‍ത്ത കൂടി വായിക്കൂ
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ