ന്യൂഡൽഹി. പുതുവത്സരദിനത്തിൽ വാഹനാപകടത്തിൽ കൊല്ലപ്പെട്ട അഞ്ജലി സിങ്ങിന് താങ്ങായി ഷാരൂഖ് ഖാന്റെ മീർ ഫൗണ്ടേഷൻ. അഞ്ജലിയുടെ കുടുംബത്തിന് ധനസഹായം നൽകിയതായി ഫൗണ്ടേഷൻ ഭാരവാഹികൾ അറിയിച്ചു. കൂടാതെ അഞ്ജലിയുടെ അമ്മയുടെ ചികിത്സയും സഹോദരങ്ങളുടെ പഠനച്ചെലവും ഫൗണ്ടേഷൻ ഏറ്റെടുക്കും. ജനവരി ഒന്നിന് പുലർച്ചെ രണ്ട് മണിയോടെയായിരുന്നു അപകടം. ഡൽഹിയിലെ ഒരു ഹെയർ സലൂണിൽ ജോലി ചെയ്തു മടങ്ങി വരുന്നതിനിടെ വടക്ക് പടിഞ്ഞാറൻ ഡൽഹിയിലെ കഞ്ച്ഹവാലയിൽ വെച്ചായിരുന്നു അഞ്ചംഗ സംഘം ഒടിച്ചിരുന്ന കാർ അഞ്ജലി സഞ്ചരിച്ചിരുന്ന സ്കൂട്ടറിൽ ഇടിക്കുന്നത്.
അപകടത്തിൽ സ്കൂട്ടറിൽ നിന്നും താഴെ വീണ അഞ്ജലിയുടെ കാൽ കാറിൽ കുടുങ്ങി 10 കിലോമീറ്ററോളം വലിച്ചിഴച്ചുവെന്നാണ് പൊലീസ് റിപ്പോർട്ട്. കൂടെയുണ്ടായിരുന്ന സുഹൃത്ത് പേടിച്ച് ഓടി രക്ഷപ്പെട്ടു. കുടുംബത്തിലെ ഏക അത്താണിയായിരുന്നു 20 വയസുകാരിയായ അഞ്ജലി. പത്താം ക്ലാസിൽ വെച്ച് പഠനം ഉപേക്ഷിക്കേണ്ടി വന്ന അഞ്ജലി വിവിധ ജോലികൾ ചെയ്തായിരുന്നു കുടുംബം നോക്കിയിരുന്നത്. അമ്മ കിഡ്ണി സംബന്ധമായി അസുഖങ്ങൾ നേരിടുന്നുണ്ട്.
2013ലാണ് ഷാരൂഖ് ഖാൻ മീർ ഫൗണ്ടേഷൻ ആരംഭിക്കുന്നത്. പിതാവ് മീർ താജ് മുഹമ്മദ് ഖാന്റെ ഓർമ്മയ്ക്കായാണ് ഷാരൂഖ് ഖാൻ സംഘടന ആരംഭിച്ചത്. സമൂഹത്തിലെ താഴെക്കിടയിൽ നിക്കുന്നവരെ ഉയർത്തുക എന്ന ലക്ഷ്യത്തോടെയാണ് സംഘടന ആരംഭിച്ചത്.
ഈ വാര്‍ത്ത കൂടി വായിക്കൂ
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates