എന്റെ വിവാഹമാണോ? ആരും എന്നെ വിളിച്ചില്ല; അഭ്യൂഹങ്ങളില്‍ പ്രതികരിച്ച് സിദ്ധാര്‍ഥ്

ഇപ്പോള്‍ വിവാഹ വാര്‍ത്തകളില്‍ പ്രതികരണവുമായി എത്തിയിരിക്കുകയാണ് സിദ്ധാര്‍ത്ഥ്
സിദ്ധാര്‍ഥ് മല്‍ഹോത്ര, കിയാര അധ്വാനി/ ചിത്രം; ഫെയ്സ്ബുക്ക്
സിദ്ധാര്‍ഥ് മല്‍ഹോത്ര, കിയാര അധ്വാനി/ ചിത്രം; ഫെയ്സ്ബുക്ക്
Updated on
1 min read

ബോളിവുഡിലെ ഇഷ്ടതാരമാണ് സിദ്ധാര്‍ഥ് മല്‍ഹോത്ര. സിദ്ധാര്‍ത്ഥിന്റേയും നടി കിയാര അധ്വാനിയുടേയും വിവാഹവാര്‍ത്തയാണ് ഗോസിപ് കോളങ്ങള്‍ കീഴടക്കുന്നത്. ഈ മാസം ഇരുവരും വിവാഹിതരാകും എന്നാണ് വാര്‍ത്തകള്‍. വിവാഹ തിയതിയും വേദിയും തീരുമാനിച്ചുവെന്നും റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. എന്നാല്‍ ഇതിനേക്കുറിച്ച് ഇതുവരെ പ്രതികരിക്കാന്‍ രണ്ടു താരങ്ങളും തയാറായിരുന്നില്ല. ഇപ്പോള്‍ വിവാഹ വാര്‍ത്തകളില്‍ പ്രതികരണവുമായി എത്തിയിരിക്കുകയാണ് സിദ്ധാര്‍ത്ഥ്. 

പുതിയ ചിത്രം മിഷന്‍ മജ്‌നുവിന്റെ പ്രമോഷന്റെ ഭാഗമായി ഗുഡ് ടൈംസിന് നല്‍കിയ അഭിമുഖത്തിലായിരുന്നു താരത്തിന്റെ പ്രതികരണം. വിവാഹത്തെക്കുറിച്ചുള്ള വാര്‍ത്തകളെക്കുറിച്ച് ചോദിച്ചപ്പോള്‍ ആരും തന്നെ വിവാഹം ക്ഷണിച്ചില്ല എന്നാണ് താരം പറഞ്ഞത്. ആരും എന്ന വിവാഹത്തിന് ക്ഷണിച്ചില്ല. പ്രേക്ഷകര്‍ പോലും. ആരും എന്നെ ക്ഷണിച്ചില്ല. തിയതിയേക്കുറിച്ചും മറ്റും ഞാന്‍ രണ്ട് തവണ വായിച്ചിരുന്നു. ആ നിമിഷത്തില്‍ ഞാന്‍ തന്നെ ചിന്തിക്കും. ഞാന്‍ വിവാഹം കഴിക്കാന്‍ പോവുകയാണോ? - സിദ്ധാര്‍ത്ഥ് പറഞ്ഞു. 

തന്റെ ജീവിതത്തെക്കുറിച്ച് ഊഹാപോഹങ്ങള്‍ പ്രചരിപ്പിക്കാതിരിക്കുന്നതാണ് നല്ലത് എന്നാണ് താരം പറയുന്നത്. അതിനു പകരം തന്റെ സിനിമകളെക്കുറിച്ച് ശ്രദ്ധിക്കാനാണ് ആഗ്രഹിക്കുന്നതെന്നും പറഞ്ഞു. 

മിഷന്‍ മജ്‌നു ജനുവരി 20ന് നെറ്റ്ഫഌക്‌സിലൂടെയാണ് റിലീസ് ചെയ്യുന്നത്. സ്‌പൈ ആയിട്ടാണ് താരം വേഷമിടുന്നത്. രശ്മിക മന്ദാനയാണ് നായിക. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

Murali Gopy, Indrans
Hansika Krishna
Mallika Sukumaran with family
Manju Warrier, Odiyan, Prithviraj
X
.story-element-title{ color: var(--arrow-c-light); }
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com