'​ഗ്ലാസിട്ട നിലത്തിന് താഴെ മറ്റൊരു ലോകം', അത്ഭുത കാഴ്ചകൾ പങ്കുവെച്ച് പൂർണിമ  - വീഡിയോ

റെസ്റ്റോറന്റിന്റെ ​ഗ്ലാസിട്ട നിലത്തിന് കീഴില്‍ നൂറ്റാണ്ടുകളുടെ രാജകീയ ചരിത്രത്തിന്‍റെ കഥ പറയുന്ന ഒരു അദ്ഭുത ലോകം സഞ്ചാരികളെ കാത്തിരിപ്പുണ്ട്. ​
തുർക്കിയിൽ നിന്നുള്ള വീഡിയോ പങ്കുവെച്ച് പൂർണിമ/ ചിത്രം ഇൻസ്റ്റാ​ഗ്രാം
തുർക്കിയിൽ നിന്നുള്ള വീഡിയോ പങ്കുവെച്ച് പൂർണിമ/ ചിത്രം ഇൻസ്റ്റാ​ഗ്രാം

​'ലോകത്തിനടിയിലെ മറ്റൊരു ലോകം' തുർക്കിയിലെ അത്ഭുത കാഴ്ചകൾ പങ്കുവെച്ച് പൂർണിമയും ഇന്ദ്രജിത്തും. യാത്രയും ഫാഷനും സിനിമവിശേഷങ്ങളുമൊക്കെയായി സജീവമാണ് ഇരുവരുടേയും ഇൻസ്റ്റാ​ഗ്രാം പേജുകൾ. തുർക്കിയിലെ ഒരു റസ്റ്റോറന്റിൽ നിന്നുള്ള ചില കൗതുകരമായ കാഴ്ചകളാണ് ഏറ്റവും പുതിയതായി ഇൻസ്റ്റാ​ഗ്രാമിൽ പൂർണിമ പങ്കുവെച്ചിരിക്കുന്നത്.

ഇസ്താംബുളിലെ കാങ്കുർത്തരനിലുള്ള ഒരു പ്രശസ്തമായ പലേഷ്യം റസ്റ്റോറന്റാണ് വീഡിയോയില്‍. പുറമേ നിന്ന് നോക്കിയാൽ ഇഷ്ടിക അടുപ്പിൽ പാകം ചെയ്ത ഭക്ഷണം വിളമ്പുന്ന ഒരു സാധാരണ റെസ്റ്റോറന്‍റ് മാത്രമാണ് പലേഷ്യം. എന്നാല്‍ റെസ്റ്റോറന്റിന്റെ ​ഗ്ലാസിട്ട നിലത്തിന് കീഴില്‍ നൂറ്റാണ്ടുകളുടെ രാജകീയ ചരിത്രത്തിന്‍റെ കഥ പറയുന്ന ഒരു അദ്ഭുത ലോകം സഞ്ചാരികളെ കാത്തിരിപ്പുണ്ട്. ​

ഗ്ലാസ് പതിപ്പിച്ച നിലത്ത് നിന്ന് താഴെക്ക് നോക്കിയാൽ മഞ്ഞ വെളിച്ചതിൽ ഒരു കൊട്ടാരത്തിന്റെ അകത്തളം കാണാം. കോൺസ്റ്റന്റൈൻ നിർമിച്ച പലേഷ്യം മഗ്നൗറ കൊട്ടാരമാണത്. 330-1081 കാലഘട്ടത്തിൽ കിഴക്കൻ റോമൻ, ബൈസന്റൈൻ ചക്രവർത്തിമാരുടെ പ്രധാന രാജകീയ വസതിയായിരുന്നു ഇത്. മാത്രമല്ല, 800 വർഷത്തിലേറെ ഭരണകേന്ദ്രമായും ഇവിടം പ്രവർത്തിച്ചു. 

1996 ലാണ് റസ്റ്റോറന്റിന് കീഴിൽ പലേഷ്യം മഗ്നൗറയുടെ ഒരു ഭാഗം കണ്ടെത്തിയത്. എല്ലാദിവസവും ഉച്ചയ്ക്ക് പന്ത്രണ്ടരയോടെ തുറക്കുന്ന റസ്‌റ്റോറന്‍റ് രാത്രി പന്ത്രണ്ടരയ്ക്കാണ് അടയ്ക്കുന്നത്. ഉച്ചയ്ക്ക് ഒരു മണി മുതല്‍ വൈകീട്ട് ഒന്‍പതുമണി വരെ സഞ്ചാരികള്‍ക്ക് മഗ്നൗറ കൊട്ടാരം സന്ദര്‍ശിക്കാം. 

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com