59 വർഷത്തിനുശേഷം 'അനുരാഗ മധുചഷകം' വീണ്ടും; ചുവടുവച്ച് റിമ കല്ലിങ്കൽ; നീലവെളിച്ചം ​ഗാനം

1964 ല്‍ പുറത്തെത്തിയ ഭാര്‍ഗവീനിലയം എന്ന ചിത്രത്തിലെ ഗാനമാണ് നീലവെളിച്ചത്തിനുവേണ്ടി പുനരാവിഷ്കരിച്ചിരിക്കുന്നത്
​നീലവെളിച്ചത്തിലെ ​ഗാനത്തിൽ റോഷൻ മാത്യുവും റിമ കല്ലിങ്കലും/ വിഡിയോ സ്ക്രീൻഷോട്ട്
​നീലവെളിച്ചത്തിലെ ​ഗാനത്തിൽ റോഷൻ മാത്യുവും റിമ കല്ലിങ്കലും/ വിഡിയോ സ്ക്രീൻഷോട്ട്

വൈക്കം മുഹമ്മദ് ബഷീറിന്റെ നീലവെളിച്ചം എന്ന കഥയെ ആസ്പദമാക്കി ആഷിഖ് അബു സംവിധാനം ചെയ്യുന്ന ചിത്രമാണ് നീലവെളിച്ചം. ഇപ്പോൾ ചിത്രത്തിലെ ​ഗാനമാണ് സിനിമാപ്രേമികളുടെ മനം കവരുന്നത്. അനശ്വര​മായ അനുരാഗമധുചഷകം പോലെ എന്ന ​ഗാനത്തിൻെറ പുനരാവിഷ്കാരമാണ് ഇത്. 59 വർഷത്തിനുശേഷമാണ് പുത്തൻ രൂപത്തിൽ ​ഗാനം മലയാളികൾക്കു മുന്നിലേക്ക് വീണ്ടും എത്തുന്നത്. 

നീലവെളിച്ചത്തെ ആസ്പദമാക്കി എ വിന്‍സെന്‍റിന്‍റെ സംവിധാനത്തില്‍ 1964 ല്‍ പുറത്തെത്തിയ ഭാര്‍ഗവീനിലയം എന്ന ചിത്രത്തിലെ ഗാനമാണ് നീലവെളിച്ചത്തിനുവേണ്ടി പുനരാവിഷ്കരിച്ചിരിക്കുന്നത്. പി ഭാസ്കരന്‍റെ വരികള്‍ക്ക് എം എസ് ബാബുരാജ് ഈണം പകര്‍ന്നത്. ഗാനം പുനരാവിഷ്കരിച്ചിരിക്കുന്നത് ബിജിബാലും റെക്‌സ് വിജയനും ചേര്‍ന്നാണ്. എസ് ജാനകി ആലപിച്ച ആദ്യ ഗാനത്തിന്റെ പുതിയ രൂപം കെ എസ് ചിത്രയാണ് ആലപിച്ചിരിക്കുന്നത്.

ചിത്രത്തിലെ നായികയായ റിമ കല്ലിങ്കലിന്‍റെ പിറന്നാള്‍ ദിനത്തിലാണ് ഗാനം പുറത്തെത്തിയിരിക്കുന്നത്. റിമയുടെ മനോഹര നൃത്തത്തിനൊപ്പമാണ് ​ഗാനം എത്തുന്നത്. മികച്ച പ്രതികരണമാണ് വിഡിയോയ്ക്ക് ലഭിക്കുന്നത്. 

മലയാളത്തിലെ തന്നെ ആദ്യ ഹൊറര്‍ സിനിമയാണ് ഭാര്‍ഗവീനിലയം. ചിത്രം റിലീസ് ചെയ്ത് 59 വര്‍ഷങ്ങള്‍ക്ക് ശേഷമാണ് വീണ്ടും നീലവെളിച്ചത്തിന് പുനരാവിഷ്‌ക്കാരം വരുന്നത്. റിമ കല്ലിങ്കല്‍, ടൊവിനോ തോമസ്, റോഷന്‍ മാത്യു, ഷൈന്‍ ടോം ചാക്കോ എന്നിവരാണ് ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ഭാര്‍ഗവീനിലയത്തില്‍ മധു, പ്രേംനസീര്‍, വിജയനിര്‍മ്മല, പി ജെ ആന്റണി എന്നിവരാണ് മുഖ്യവേഷത്തിൽ എത്തിയത്. 

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com