ക്ഷേത്രത്തിൽ കയറ്റിയില്ല, റോഡിൽ നിന്ന് ദർശനം നടത്തി; നിരാശ മറച്ചുവയ്ക്കാതെ അമല പോള്‍

ക്ഷേത്ര ഭാരവാഹികൾ ഇടപെട്ട് നടിയെ ക്ഷേത്രത്തിൽ പ്രവേശിപ്പിച്ചില്ല. തുടർന്ന് നടി  പുറത്ത് നിന്നാണ് ദേവിയെ തൊഴുത് മടങ്ങിയത്.
അമല പോൾ/ചിത്രം ഫേസ്ബുക്ക്
അമല പോൾ/ചിത്രം ഫേസ്ബുക്ക്


കൊച്ചി: 'മതപരമായ വിവേചനം ഈ 2023ലും നിലനിൽക്കുന്നതിൽ നിരാശപ്പെടുന്നു...' എറണാകുളത്തെ തിരുവൈരാണിക്കുളം ക്ഷേത്രത്തിൽ കയറാൻ കഴിയാതിന്നതിൽ നിരാശ പങ്കുവെച്ച് നടി അമല പോൾ.

കേരളത്തിലെ പ്രശസ്തമായ ക്ഷേത്രങ്ങളിലൊന്നാണ് തിരുവൈരാണിക്കുളം മഹാദേവ ക്ഷേത്രം. ഇവിടെ പാർവതി ദേവിയുടെ പന്ത്രണ്ട് ദിവസത്തെ നടതുറ ഉത്സവത്തിന്റെ സമാപന ദിവസമായ തിങ്കളാഴ്ച നടി അമല പോൾ ക്ഷേത്ര സന്ദർശനത്തിനെത്തിയിരുന്നു. എന്നാൽ ക്ഷേത്ര ഭാരവാഹികൾ ഇടപെട്ട് നടിയെ ക്ഷേത്രത്തിൽ പ്രവേശിപ്പിച്ചില്ല. തുടർന്ന് നടി  പുറത്ത് നിന്നാണ് ദേവിയെ തൊഴുത് മടങ്ങിയത്.

 'മതപരമായ വിവേചനം ഈ 2023ലും നിലനിൽക്കുന്നതിൽ നിരാശപ്പെടുന്നു. ദേവിയുടെ അടുത്ത് പോകാൻ സാധിച്ചില്ലെങ്കിലും അകലെ നിന്ന് ചൈതന്യം അനുഭവിച്ചു. മത വിവേചനത്തിൽ മാറ്റം വരുമെന്ന് പ്രതീക്ഷിക്കുന്നു. മതത്തിന്റെ അടിസ്ഥാനത്തിൽ അല്ലാതെ മനുഷ്യരായി എല്ലാവരെയും പരിഗണിക്കുന്ന കാലം വരുമെന്നും' അമല പോൾ രജിസ്റ്ററിൽ കുറിച്ചു. ഹിന്ദുക്കൾക്ക് മാത്രമാണ് ക്ഷേത്രത്തിൽ പ്രവേശനം അനുവദിക്കുകയെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു ക്ഷേത്ര ഭാരവാഹികൾ നടിയെ തടഞ്ഞത്. 

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com