വിദ്വേഷപ്രചാരണം; സ്റ്റണ്ട് മാസ്റ്റർ കനൽ കണ്ണനെതിരെ കേസെടുത്തു

ഹിന്ദു മുന്നണിയുടെ ആർട്ട് ആൻഡ് ലിറ്റററി വിങ് പ്രസിഡന്റാണ് കനൽ കണ്ണൻ
കനൽ കണ്ണൻ/ചിത്രം: ഫേയ്സ്ബുക്ക്
കനൽ കണ്ണൻ/ചിത്രം: ഫേയ്സ്ബുക്ക്

തെന്നിന്ത്യയിലെ പ്രമുഖ സ്റ്റണ്ട് മാസ്റ്റർ കനൽ കണ്ണനെതിരെ കേസ്. ക്രിസ്ത്യൻ സമൂഹത്തെ അവ​ഹേളിച്ചുകൊണ്ട് വിഡിയോ പങ്കുവച്ചതിനാണ് കന്യാകുമാരി സൈബർ ക്രൈം വിങ് പൊലീസ് കനൽ കണ്ണനെതിരെ കേസ് രജിസ്റ്റർ ചെയ്തത്. ഹിന്ദു മുന്നണിയുടെ ആർട്ട് ആൻഡ് ലിറ്റററി വിങ് പ്രസിഡന്റാണ് കനൽ കണ്ണൻ.

ഡിഎംകെ ഐടി വിങ്ങിന്റെ ഡെപ്യൂട്ടി ഓർ​ഗനൈസർ ഓസ്റ്റിൻ ബെന്നറ്റിന്റെ പരാതിയിലാണ് നടപടി. കഴിഞ്ഞ ദിവസമാണ് കമൽ കണ്ണൻ ഒരു വിഡിയോ സോഷ്യൽ മീഡിയയിൽ പങ്കുവച്ചത്. വൈദികൻ യുവതിക്കൊപ്പം ഡാൻസ് കളിക്കുന്നതായിരുന്നു വിഡിയോ. വിദേശ മതങ്ങളുടെ സംസ്കാരം ഇങ്ങനെയാണ് എന്നു പറഞ്ഞുകൊണ്ടാണ വിഡിയോ പോസ്റ്റ് ചെയ്തിരുന്നത്. 

ക്രിസ്ത്യൻ മതത്തെ അവ​ഹേളിക്കാനും മതവിശ്വാസികൾ തമ്മിൽ വിദ്വേഷം പരത്താനുമാണ് ഇത്തരത്തിൽ വിഡിയോ പങ്കുവച്ചത് എന്നാണ് പരാതിയിൽ പറയുന്നത്. തുടർന്ന് കേസ് രജിസ്റ്റർ ചെയ്ത പൊലീസ് കനൽ കണ്ണനെതിരെ അന്വേഷണം ആരംഭിച്ചു. ഇത് ആദ്യമായല്ല കനല്‍ കണ്ണന്‍ വിവാദങ്ങളില്‍ കുടുങ്ങുന്നത്. 2022ല്‍ പെരിയാര്‍ ഇ വി രാമസ്വാമിയുടെ പ്രതിമ തകര്‍ക്കാൻ ആഹ്വാനം ചെയ്തെന്ന  പരാതിയില്‍ കനല്‍ കണ്ണന്‍ അറസ്റ്റിലായിരുന്നു. 

ഈ വാർത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com