തേപ്പു കിട്ടി തേഞ്ഞവർക്ക് കാക്ക പാട്ടുമായി ചാക്കോച്ചൻ; പദ്മിനിയിലെ രണ്ടാമത്തെ ​ഗാനം റിലീസായി

'പദ്മിനി'യിലെ രണ്ടാമത്തെ ​ഗാനം പുറത്തിറങ്ങി
കുഞ്ചാക്കോ ബോബൻ/ യൂട്യൂബ് വിഡിയോ
കുഞ്ചാക്കോ ബോബൻ/ യൂട്യൂബ് വിഡിയോ
Updated on
1 min read

കുഞ്ചാക്കോ ബോബനെ നായകനാക്കി സെന്ന ഹെഗ്‌ഡേ സംവിധാനം ചെയ്യുന്ന 'പദ്മിനി'യിലെ രണ്ടാമത്തെ ​ഗാനമായ 'ആൽമര കാക്ക' റിലീസായി. മനു മൻജിത്തിന്റെ വരികൾക്ക് ജെക്ക്സ് ബിജോയിയാണ് സം​ഗീതം ഒരുക്കിയിരിക്കുന്നത്. അഖിൽ ജെ ചന്ദ് ആണ് ആലപനം. ​ഗാനത്തിലെ റാപ്പ് ഭാഗം ആലപിച്ചിരിക്കുന്നത് നടൻ കുഞ്ചാക്കോ ബോബൻ ആണ്. 'സരി​ഗമ മലയാളം' എന്ന യൂട്യൂബ് ചാനലിലൂടെ ​ഗാനം പുറത്തുവിട്ടത്. 

ചിത്രത്തിലെ ആദ്യ ​ഗാനം കുഞ്ചാക്കോ ബോബനും വിദ്യാധരൻ മാസ്റ്ററും ചേർന്ന് ആലപിച്ച 'ലവ് യു മുത്തേ ലവ് യു' വലിയ പ്രേക്ഷക പ്രശംസ നേടിയിരുന്നു. ചിത്രത്തിന്റെ ട്രെയിലറിനും മികച്ച പ്രതികരണമാണ് ലഭിച്ചത്. അപർണ ബാലമുരളി, വിൻസി അലോഷ്യസ്, മഡോണ സെബാസ്റ്റ്യൻ എന്നിവരാണ് നായികമാർ.

ദീപു പ്രദീപാണ് ചിത്രത്തിന് തിരക്കഥ എഴുതിയിരിക്കുന്നത്. 'കുഞ്ഞിരാമായണം', 'എബി', 'കൽക്കി', 'കുഞ്ഞെൽദോ' എന്നീ ചിത്രങ്ങൾക്ക് ശേഷം ലിറ്റിൽ ബിഗ് ഫിലിംസിന്റെ ബാനറിൽ സുവിൻ കെ വർക്കി, പ്രശോഭ് കൃഷ്ണ എന്നിവർ ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്. ശ്രീരാജ് രവീന്ദ്രൻ ഛായാഗ്രഹണം നിർവഹിക്കുന്ന ചിത്രത്തിന്റെ ചിത്രസംയോജനം കൈകാര്യം ചെയ്യുന്നത് മനു ആന്റണിയാണ്. ജൂലൈ 14 നാണ് ചിത്രത്തിന്റെ റിലീസ്. ​ഗൾഫ് രാജ്യങ്ങളിൽ ജൂലൈ 21നാണ് ചിത്രം തിയേറ്ററുകളിൽ എത്തുക.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

Murali Gopy, Indrans
Hansika Krishna
Mallika Sukumaran with family
Manju Warrier, Odiyan, Prithviraj
X
.story-element-title{ color: var(--arrow-c-light); }
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com