ടൊവിനോയുടെ 'നടികർ തിലക'ത്തിന് ഇന്ന് തുടക്കം; നായിക ഭാവന

'നടികർ തിലകം' ചിത്രീകരണത്തിന് ഇന്ന് തുടക്കം
'നടികർ തിലകം' ചിത്രീകരണത്തിന് ഇന്ന് തുടക്കം/ ഫെയ്‌സ്‌ബുക്ക്
'നടികർ തിലകം' ചിത്രീകരണത്തിന് ഇന്ന് തുടക്കം/ ഫെയ്‌സ്‌ബുക്ക്

ടൊവിനോ തോമസ് നായകനാകുന്ന 'നടികർ തിലകം' എന്ന ചിത്രത്തിന്റെ ചിത്രീകരണത്തിന് ഇന്ന് കൊച്ചിയിൽ തുടക്കം. കാക്കനാട് ഷെറാട്ടൺ ഹോട്ടലിൽ പൂജാ ചടങ്ങുകളോടെയായിരുന്നു തുടക്കം. ഡ്രൈവിങ് ലൈസൻസിന് ശേഷം ലാൽ ജൂനിയർ സംവിധാനം ചെയ്യുന്ന ചിത്രത്തിൽ ഭാവനയാണ് നായിക. 

ഗോഡ് സ്പീഡ് ആൻഡ് മൈത്രിമൂവി മേക്കേഴ്സിന്റെ ബാനറിൽ നവീൻ യേർനേനി, വൈ. രവിശങ്കർ, അലൻ ആന്റണി,അനൂപ് വേണുഗോപാൽ എന്നിവർ ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്. പുഷ്‌പ: ദ റൈസിങ് പാർട്ട് 1 തുടങ്ങി ഒട്ടെറെ ജനപ്രിയ സിനിമകൾ നിർമ്മിച്ച മൈത്രിമൂവി മേക്കേഴ്‌സ് ആദ്യമായാണ് ഒരു മലയാളം സിനിമയുടെ ഭാ​ഗമാകുന്നത്. 40 കോടി ബജറ്റിൽ ഒരുങ്ങുന്ന ചിത്രത്തിൽ വൻ താരനിരയാണ് അണിനിരക്കുന്നത്.

സൗബിൻ ഷാഹിർ, ധ്യാൻ ശ്രീനിവാസൻ, അനൂപ് മേനോൻ, രഞ്ജിത്ത്, ലാൽ, ബാലു വർഗീസ്, ഇന്ദ്രൻസ് എന്നിവരാണ് ചിത്രത്തിൽ പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. എന്നിവരും നിരവധി പുതുമുഖങ്ങളും ഈ ചിത്രത്തിൽ അണിനിരക്കുന്നുണ്ട്.

സൂപ്പർ സ്റ്റാർ ഡേവിഡ് പടിക്കൽ എന്ന കഥാപാത്രത്തെയാണ് ടൊവിനോ ചിത്രത്തിൽ അവതരിപ്പിക്കുന്നത്. സൂപ്പർ താര പദവിയിൽ നിൽക്കുന്ന ഡേവിന്റെ ജീവിതത്തിൽ വരുന്ന ചില പ്രതിസന്ധികളും അത് അയാൾ തരണം ചെയ്യുന്നതുമാണ് ചിത്രത്തിൽ പറയുന്നത്. കൊച്ചി, ഹൈദരാബാദ്, കശ്മീർ, ദുബായ് എന്നിവിടങ്ങളാണ് ലൊക്കേഷൻസ്.

സുവിന്‍ എസ് സോമശേഖരന്റെതാണ് തിരക്കഥ. ചിത്രത്തിന് വേണ്ടി ക്യാമറ ചെയ്യുന്നത് ആൽബിയാണ്. യക്സന്‍ ഗാരി പെരേരയും നേഹ എസ് നായരും ചേർന്നാണ് സം​ഗീതം ഒരുക്കുന്നത്. രതീഷ് രാജാണ് എഡിറ്റര്‍,  പ്രശാന്ത് മാധവ് കലാസംവിധാനവും നിര്‍വഹിക്കുന്നു. നിതിന്‍ മൈക്കിളാണ് ചീഫ് അസോഷ്യേറ്റ്. പ്രൊഡക്‌ഷൻ കൺട്രോളർ മനോജ് കാരന്തൂർ, ഓഡിയോഗ്രഫി -ഡാൻ ജോസ്. ഏക്ത ഭട്ടേത് വസ്ത്രാലങ്കാരവും ആര്‍ ജി വയനാടൻ മേക്കപ്പും നിര്‍വഹിക്കുന്നു. സൗണ്ട് ഡിസൈൻ അരുൺ വർമ തമ്പുരാൻ, വിഷ്വൽ എഫക്ട്സ് മേരകി വിഎഫ്എക്സ്, സ്റ്റിൽ ഫോട്ടോഗ്രഫി വിവി ചാർളി, പബ്ലിസിറ്റി ഡിസൈൻ ഹെസ്റ്റൺ ലിനോ, ഡിജിറ്റൽ മാർക്കറ്റിങ് അനൂപ് സുന്ദരൻ. പിആർഓ വാഴൂർ ജോസ്.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com