പ്രണവ് നായകന്‍, സംവിധാനം വിനീത് ശ്രീനിവാസന്‍; ഹൃദയം ടീം വീണ്ടും, 'വര്‍ഷങ്ങള്‍ക്ക് ശേഷം'

വര്‍ഷങ്ങള്‍ക്കു ശേഷം എന്ന് പേരിട്ടിരിക്കുന്ന ചിത്രം മോഹന്‍ലാലാണ് പ്രഖ്യാപിച്ചത്
ചിത്രം; ഫേയ്സ്ബുക്ക്
ചിത്രം; ഫേയ്സ്ബുക്ക്

ന്‍ വിജയമായി മാറിയ ഹൃദയം സിനിമയ്ക്കു ശേഷം പ്രണവ് മോഹന്‍ലാലും വിനീത് ശ്രീനിവാസനും വീണ്ടും ഒന്നിക്കുന്നു. വര്‍ഷങ്ങള്‍ക്കു ശേഷം എന്ന് പേരിട്ടിരിക്കുന്ന ചിത്രം മോഹന്‍ലാലാണ് പ്രഖ്യാപിച്ചത്. സ്വന്തം കൈപ്പടയില്‍ എഴുതിയ കുറിപ്പിനൊപ്പമാണ് താരം പ്രഖ്യാപനം നടത്തിയത്. ചിത്രത്തില്‍ നിവിന്‍ പോളിയും അഭിനയിക്കുന്നുണ്ട്.

വിനീത് തന്നെയാണ് ചിത്രത്തിന് തിരക്കഥ ഒരുക്കുന്നത്. വന്‍ താരനിരയിലാണ് ചിത്രം ഒരുങ്ങുന്നത്. കല്യാണി പ്രിയദര്‍ശനാണ് ചിത്രത്തില്‍ നായികയാവുന്നത്.

ധ്യാന്‍ ശ്രീനിവാസന്‍, അജു വര്‍ഗീസ്, ബേസില്‍ ജോസഫ്, വിനീത് ശ്രീനിവാസന്‍, നീരജ് മാധവ്, നീത പിള്ള, അര്‍ജുന്‍ ലാല്‍, നിഖില്‍ നായര്‍, ഷാന്‍ റഹ്മാന്‍, നിവിന്‍ പോളി എന്നിവര്‍ ചിത്രത്തില്‍ അഭിനയിക്കും. ഹൃദയത്തിന്റെ നിര്‍മാതാക്കളായിരുന്നു മേരിലാന്‍ഡ് സിനിമാസിന്റെ ബാനറില്‍ വിശാഖ് സുബ്രഹ്മണ്യം തന്നെയാണ് ചിത്രം നിര്‍മിക്കുന്നത്. 

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com