'മൂന്ന് ദിവസം ആവർത്തിച്ച് കാണാൻ നിർബന്ധിക്കപ്പെട്ടാൽ ചിലർക്ക് ദേഷ്യം വരും': വിനായകനെ പിന്തുണച്ച് സജീവൻ അന്തിക്കാട്

'വ്രണപ്പെട്ട് ആക്രമണത്തിനിറങ്ങി പുറപ്പെടുന്നവരുടെ കൂട്ടത്തിൽ കോൺഗ്രസുകാർ കൂടി ചേർന്നതോടെ  നമ്മുടെ നാട്ടിൽ  ഏറ്റവും കൂടുതൽ പെരുകുന്നത് അസഹിഷ്ണുതയാണെന്ന് ഉറപ്പായി'
വിനായകൻ, ഉമ്മൻ ചാണ്ടി, സജീവൻ അന്തിക്കാട്/ ഫെയ്സ്ബുക്ക്
വിനായകൻ, ഉമ്മൻ ചാണ്ടി, സജീവൻ അന്തിക്കാട്/ ഫെയ്സ്ബുക്ക്
Updated on: 
1 min read

ഉമ്മൻ ചാണ്ടിക്ക് എതിരായ പ്രതികരണത്തിൽ നടൻ വിനായകന്റെ വീട് കോൺ​ഗ്രസ് പ്രവർത്തകർ ആക്രമിച്ചതിനെതിനെതിരെ സംവിധായകൻ സജീവൻ അന്തിക്കാട്. വ്രണപ്പെട്ട് ആക്രമണത്തിനിറങ്ങി പുറപ്പെടുന്നവരുടെ കൂട്ടത്തിൽ കോൺഗ്രസുകാർ കൂടി ചേർന്നതോടെ  നമ്മുടെ നാട്ടിൽ  ഏറ്റവും കൂടുതൽ പെരുകുന്നത് അസഹിഷ്ണുതയാണെന്ന് ഉറപ്പായി എന്ന് ഫെയ്സ്ബുക്കിൽ കുറിച്ചു. ഉമ്മൻ ചാണ്ടി നല്ലവനായിരുന്നു. മൂന്ന് ദിവസം ആവർത്തിച്ച് കാണാൻ നിർബന്ധിക്കപ്പെട്ടാൽ ചിലർക്ക് ദേഷ്യം വരുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. 

സജീവൻ അന്തിക്കാടിന്റെ കുറിപ്പ്

വിനായകൻ പുള്ളിക്കറിയാവുന്ന ഭാഷയിൽ  ഒരഭിപ്രായം പറഞ്ഞു; 
അതിനയാളുടെ  ഫ്ലാറ്റിന്റെ ജനൽ ചില്ല്  എറിഞ്ഞുടച്ച  കോൺഗ്രസ് പ്രവർത്തകർ വളരെ നിരാശജനകമായ ഭാവിയാണ് മുന്നോട്ടു വെക്കുന്നത്.
ഉമ്മൻ ചാണ്ടി നല്ലവനായിരുന്നു , ഒരു പാട് പേരെ സഹായിച്ചിട്ടുണ്ട് ... ഇതൊക്കെ ശരിതന്നെയെങ്കിലും രണ്ടു മൂന്ന് ദിവസം ഇതു തന്നെ ആവർത്തിച്ചു കണ്ടു കൊണ്ടിരുന്നാൽ - കാണാൻ നിർബന്ധിക്കപ്പെട്ടാൽ ചിലർക്ക് ദേഷ്യം വരും.
അതു മാത്രമെ ടിയാന്റെ  പ്രതികരണത്തിൽ നിന്ന് വായിച്ചെടുക്കേണ്ടതുള്ളൂ.
വ്രണപ്പെട്ട് ആക്രമണത്തിനിറങ്ങി പുറപ്പെടുന്നവരുടെ കൂട്ടത്തിൽ കോൺഗ്രസുകാർ കൂടി ചേർന്നതോടെ  നമ്മുടെ നാട്ടിൽ  ഏറ്റവും കൂടുതൽ പെരുകുന്നത് അസഹിഷ്ണുതയാണെന്ന് ഉറപ്പായിരിക്കുന്നു.
ഈ മനോഭാവത്തിന്റെ വളർച്ചയുമായി താരതമ്യം ചെയ്യുമ്പോൾ നിത്യോപയോഗ സാധനങ്ങളുടെ വിലക്കയറ്റമൊന്നും ഒന്നുമല്ല .

ഈ വാര്‍ത്ത കൂടി വായിക്കൂ  

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

Athimanoharam, Antony Perumbavoor
Jayasudha
Sai Pallavi
Ramzan Muhammed
X

FOLLOW US

ON GOOGLE DISCOVER