'ഒരു ദിവസം എല്ലാത്തിനും അർഥമുണ്ടാകും': ചർച്ചയായി ഉണ്ണി മുകുന്ദന്റെ പോസ്റ്റ്

സംസ്ഥാന ചലച്ചിത്ര അവാര്‍ഡ് പ്രഖ്യാപനത്തിന് പിന്നാലെയുള്ള പോസ്റ്റ് ആരാധകർക്കിടയിൽ ചർച്ചയാവുകയാണ്
ഉണ്ണി മുകുന്ദൻ/ചിത്രം: ഫേയ്സ്ബുക്ക്
ഉണ്ണി മുകുന്ദൻ/ചിത്രം: ഫേയ്സ്ബുക്ക്
Updated on: 
1 min read

നടൻ ഉണ്ണി മുകുന്ദൻ പങ്കുവച്ച പോസ്റ്റ് ചർച്ചയാവുന്നു. ഒരു ദിവസം എല്ലാത്തിനും അർഥമുണ്ടാകും എന്ന കുറിപ്പിനൊപ്പം തന്റെ കയ്യിന്റെ തഴമ്പുകള്‍ വ്യക്തമാക്കുന്ന ചിത്രമാണ് താരം സോഷ്യൽ മീഡിയയിൽ പങ്കുവച്ചത്. സംസ്ഥാന ചലച്ചിത്ര അവാര്‍ഡ് പ്രഖ്യാപനത്തിന് പിന്നാലെയുള്ള പോസ്റ്റ് ആരാധകർക്കിടയിൽ ചർച്ചയാവുകയാണ്. 

ഉണ്ണി മുകുന്ദൻ അഭിനയിച്ച മാളികപ്പുറം എന്ന ചിത്രത്തെ അവ​ഗണിച്ചു എന്ന തരത്തിൽ ആരോപണമുണ്ടായിരുന്നു. ഇതിലുള്ള താരത്തിന്റെ പ്രതികരണമാണ് പോസ്റ്റ് എന്ന തരത്തിലാണ് ചർച്ചകൾ പോകുന്നത്. പോസ്റ്റിനു താഴെ നിരവധി പേരാണ് കമന്റുകളുമായി എത്തുന്നത്. 

കയ്യിൽ അല്ല മുഖത്താണ് അഭിനയം വരേണ്ടത് എന്നായിരുന്നു ഒരാളുടെ കമന്റ്. എന്നാൽ താരത്തെ പിന്തുണച്ചുകൊണ്ടും നിരവധി പേർ എത്തുന്നുണ്ട്. ഒരിക്കൽ എല്ലാ കഠിനാധ്വാനങ്ങൾക്കും പ്രതിഫലമുണ്ടാകും എന്നാണ് അവർ കുറിക്കുന്നത്. 

മാളികപ്പുറം സിനിമയിലെ പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ച ദേവനന്ദയ്ക്ക് മികച്ച ബാലതാരത്തിനുള്ള അവാർഡ് കിട്ടാതിരുന്നത് ചർച്ചയായിരുന്നു. ഇതിൽ പ്രതികരണവുമായി ദേവനന്ദയും ചിത്രത്തിന്റെ തിരക്കഥാകൃത്തും രം​ഗത്തെത്തിയിരുന്നു. ഒരുപാട് പേർ മത്സരിക്കുമ്പോൾ ഒരാൾക്കല്ലേ അവാർഡ് കൊടുക്കാൻ പറ്റുകയുള്ളൂ എന്നാണ് ദേവനന്ദ ചോ​ദിച്ചത്. അർഹതയുള്ളവർക്ക് തന്നെയാണ് അവാർഡ് ലഭിച്ചിരിക്കുന്നത് എന്നാണ് അഭിലാഷ് പിള്ള കുറിച്ചത്.

ഈ വാര്‍ത്ത കൂടി വായിക്കൂ  

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

Esther Anil
Bethlehem Kudumba Unit
Scene
Drishyam 3
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com