

കേരളത്തിൽ സ്ത്രീകൾ സുരക്ഷിതരല്ലെന്നും ഒറ്റയ്ക്കു യാത്ര ചെയ്യാൻ കഴിയാത്ത അവസ്ഥയാണെന്നും നടി ഐശ്വര്യ ഭാസ്കരൻ. ഷൂട്ടിങ്ങിനായി കേരളത്തിലെത്തിയപ്പോൾ ഉണ്ടായ അനുഭവം പങ്കുവച്ചാണ് ഐശ്വര്യ ഇക്കാര്യം പങ്കുവച്ചത്. കേരളത്തിൽ പ്രണയിക്കുന്ന പെൺകുട്ടികളെ പെട്രോൾ ഒഴിച്ച് കത്തിക്കുന്ന സംഭവവും സ്ത്രീധന പീഡനം മൂലം യുവതികൾ ആത്മഹത്യ ചെയ്യുന്നതുമെല്ലാം നടി വിഡിയോയിൽ പറയുന്നുണ്ട്. കേരളത്തിൽ നീതിയും നിയമവും പുലരുന്നില്ല എന്നാണ് ഐശ്വര്യയുടെ വിമർശനം.
ചെറുപ്പകാലത്ത് ഞാൻ ഓടിക്കളിച്ചു വളർന്ന സ്ഥലമാണ് കേരളം എന്ന് പറഞ്ഞാണ് കേരളത്തെക്കുറിച്ചുള്ള സംസാരം ഐശ്വര്യ തുടങ്ങുന്നത്. "അവിടെയുള്ള തെരുവുകളിലും അമ്പലങ്ങളിലുമൊക്കെ ഞാൻ സ്ഥിരമായി പോകാറുണ്ടായിരുന്നു. പക്ഷേ കുറെ നാളുകൾക്ക് ശേഷം ഞാൻ കേരളത്തിൽ ഒരു സീരിയലിന്റെ ഷൂട്ടിങ്ങിനായി ചെന്നപ്പോൾ കേട്ട വാർത്തകൾ എന്നെ ശരിക്കും ഭയപ്പെടുത്തി", ഐശ്വര്യ പറഞ്ഞു. ഷൂട്ടിങ്ങിന് ഒരു ദിവസം ഇടവേള കിട്ടിയപ്പോൾ തിരുവനന്തപുരത്ത് അമ്പലങ്ങൾ സന്ദർശിക്കാൻ തീരുമാനിച്ചതിനെക്കുറിച്ചാണ് നടി വിഡിയോയിൽ പങ്കുവയ്ക്കുന്നത്. "അവധി കിട്ടിയപ്പോൾ ഞാൻ തിരുവനന്തപുരത്ത് അമ്പലങ്ങൾ സന്ദർശിക്കാൻ തീരുമാനിച്ചു. ഇക്കാര്യം സീരിയൽ ചെയ്യുന്ന കമ്പനിയിൽ അറിയിച്ചപ്പോൾ കാർ ഒന്നും ഒഴിവില്ല എന്ന് പറഞ്ഞു. അങ്ങനെ ഞാൻ ഓട്ടോയ്ക്കു പോകാൻ തീരുമാനിച്ചു. രാവിലെ എന്റെ ജോലികളെല്ലാം കഴിഞ്ഞ് അഞ്ചു മണിക്ക് പോവുകയാണെങ്കിൽ അമ്പലങ്ങൾ സന്ദർശിച്ച് വലിയ ട്രാഫിക് തുടങ്ങുന്നതിനു മുൻപ് തിരിച്ചു വരാൻ കഴിയും, ഇതാണ് ഞാൻ ചിന്തിച്ചത്", ഐശ്വര്യ പറഞ്ഞു.
"അന്ന് രാത്രി ഹോട്ടലിൽ അത്താഴം കൊണ്ടുവന്ന റൂം ബോയിയോട് ഞാൻ ഓട്ടോ എവിടെ കിട്ടും എന്ന് അന്വേഷിച്ചു. അവൻ എന്നോട് കാര്യം തിരക്കി. അമ്പലത്തിൽ പോകാനാണെന്ന് ഞാനും പറഞ്ഞു. എന്നാൽ അവന്റെ മറുപടി സ്വന്തം കാർ ഉണ്ടെങ്കിൽ മാത്രമേ പോകാവൂ എന്നായിരുന്നു. അവൻ എന്നോട് ചില പേടിപ്പിക്കുന്ന കഥകൾ പറഞ്ഞു. എനിക്ക് സ്വന്തം വാഹനവും ഡ്രൈവറും ഉണ്ടെങ്കിലേ ഞാൻ ചെറുപ്പം മുതൽ സന്ദർശിച്ച ക്ഷേത്രങ്ങളിൽ പോകാവൂ എന്നാണോ നീ പറയുന്നത് എന്ന് ഞാൻ അവനോട് ചോദിച്ചു, 'അതേ' എന്നായിരുന്നു മറുപടി", ഐശ്വര്യ പറഞ്ഞു.
ഐശ്വര്യ തന്റെ യുട്യൂബ് ചാനലിൽ പങ്കുവച്ച വിഡിയോയിലാണ് ഇക്കാര്യങ്ങൾ പറഞ്ഞിരിക്കുന്നത്. നരസിംഹം, ബട്ടർഫ്‌ളൈസ്, സത്യമേവ ജയതേ തുടങ്ങിയ മലയാളം സിനിമകളിലും തമിഴിലും ഹിന്ദിയിലുമടക്കം നിരവധി അന്യഭാഷാ ചിത്രങ്ങളിലും അഭിനയിച്ച നടിയാണ് ഐശ്വര്യ.
ഈ വാർത്ത കൂടി വായിക്കൂ
സമകാലിക മലയാളം ഇപ്പോൾ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates