ഇളയരാജയ്ക്ക് 80ാം പിറന്നാള്‍; നേരിട്ടെത്തി ആശംസ അറിയിച്ച് എംകെ സ്റ്റാലിന്‍, സംഗീത ചക്രവര്‍ത്തിയെന്ന് കമല്‍ ഹാസന്‍

തമിഴ്നാട് മുഖ്യമന്ത്രി എംകെ സ്റ്റാലില്‍ നേരിട്ട് എത്തിയാണ് ആശംസകള്‍ അറിയിച്ചത്
ഇളയരാജയ്ക്കൊപ്പം സ്റ്റാലിൻ, ഇളയരാജയും കമൽ ഹാസനും/ ട്വിറ്റർ
ഇളയരാജയ്ക്കൊപ്പം സ്റ്റാലിൻ, ഇളയരാജയും കമൽ ഹാസനും/ ട്വിറ്റർ

സംഗീതലോകത്തെ ഇതിഹാസം ഇളയരാജയ്ക്ക് ഇന്ന് 80ാം പിറന്നാള്‍. പ്രിയ സംഗീതജ്ഞന് ആശംസകളുമായി നിരവധി പേരാണ് എത്തുന്നത്. തമിഴ്നാട് മുഖ്യമന്ത്രി എംകെ സ്റ്റാലില്‍ നേരിട്ട് എത്തിയാണ് ആശംസകള്‍ അറിയിച്ചത്. കമല്‍ഹാസന്‍ ഉള്‍പ്പടെ നിരവധി പേര്‍ ആശംസകള്‍ അറിയിച്ചു. 

ഇളയരാജയെ സന്ദര്‍ശിച്ച ചിത്രങ്ങള്‍ക്കൊപ്പമായിരുന്നു സ്റ്റാലിന്റെ കുറിപ്പ്. സിനിമലോകത്തെ വിപ്ലവം എന്നാണ് അദ്ദേഹം വിശേഷിപ്പിച്ചത്. സംഗീത ഉപകരണങ്ങളെയല്ല നമ്മുടെ ഹൃദയങ്ങളെയാണ് ഇളയരാജ തഴുകി ഉണര്‍ത്തിയതെന്നും അദ്ദേഹം പറഞ്ഞു. മുന്‍ മുഖ്യമന്ത്രിയും പിതാവുമായ എം കരുണാനിധിയ്ക്ക് ഇളയരാജയോടുള്ള സ്‌നേഹത്തെക്കുറിച്ചും സ്റ്റാലിന്‍ പറഞ്ഞു. 

സംഗീത ലോകത്തെ ചക്രവര്‍ത്തി എന്നാണ് ഇളയരാജയെ കമല്‍ഹാസന്‍ വിശേഷിപ്പിച്ചത്. ജ്യേഷ്ഠ സഹോദരനെപ്പോലെയാണ് കാണുന്നതെന്നും പറഞ്ഞു. പഴയ കാലചിത്രത്തിനൊപ്പമായിരുന്നു കമല്‍ ഹാസന്റെ കുറിപ്പ്. 

1943 ജൂണ്‍ 2 ന് രാമസ്വാമിയുടേയും ചിന്നത്തായുടേയും മകനായാണ് ഇളയരാജ ജനിച്ചത്. പതിനാലാം വയസ്സില്‍ ജ്യേഷ്ഠനായ പാവലര്‍ വരദരാജന്‍ നയിച്ചിരുന്ന പാവലാര്‍ ബ്രദേഴ്‌സില്‍ ഗായകനായാണ് അരങ്ങേറ്റം. 1976 ല്‍ അന്നക്കിളി എന്ന സിനിമയ്ക്കു സംഗീതസംവിധാനം നിര്‍വഹിച്ചാണ് ഇളയരാജ ചലച്ചിത്ര ലോകത്തേക്കു പ്രവേശിക്കുന്നത്. തമിഴ്, ഹിന്ദി, മറാത്തി, തെലുങ്ക്, മലയാളം ഭാഷകളിലായി ഏകദേശം 4500 ഓളം ഗാനങ്ങള്‍ക്ക് ഇളയരാജ സംഗീതസംവിധാനം നിര്‍വ്വഹിച്ചിട്ടുണ്ട്.
 

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com