സൈക്കിളുകൾ പോലും ഒരുമിച്ച് പാർക്ക് ചെയ്യാൻ അനുവദിക്കില്ല, ജീവിതത്തിലെ ഏറ്റവും മോശം കാലം; അർച്ചന കവി

പേഴ്സണൽ സ്പേയ്സ്, ലിം​ഗസമത്വം മാനസിക ആരോ​ഗ്യം, മനുഷ്യത്വം എന്നിവയെക്കുറിച്ച് അധ്യാപകരെ പഠിപ്പിക്കേണ്ട കാലം അതിക്രമിച്ചെന്നും താരം വ്യക്തമാക്കി
അർച്ചന കവി/ഫോട്ടോ: ഇൻസ്റ്റ​ഗ്രാം
അർച്ചന കവി/ഫോട്ടോ: ഇൻസ്റ്റ​ഗ്രാം

ൻജിനീയറിങ് കോളജ് വിദ്യാർത്ഥിനി ശ്രദ്ധയുടെ മരണത്തിൽ പ്രതികരണവുമായി നടി അർച്ചന കവി. താൻ കോളജിൽ പഠിച്ചപ്പോൾ അനുഭവിക്കേണ്ടിവന്ന മോശം അനുഭവത്തെക്കുറിച്ചാണ് അർച്ചന പറഞ്ഞത്. താൻ 16- 17 വർഷം മുൻപ് അനുഭവിച്ച കാര്യങ്ങളിൽ ഇപ്പോഴും  മാറ്റമില്ല എന്നത് ഞെട്ടിക്കുന്നതാണ് എന്നുമാണ് ഇൻസ്റ്റ​ഗ്രാമിൽ അർച്ചന കുറിച്ചത്. പേഴ്സണൽ സ്പേയ്സ്, ലിം​ഗസമത്വം മാനസിക ആരോ​ഗ്യം, മനുഷ്യത്വം എന്നിവയെക്കുറിച്ച് അധ്യാപകരെ പഠിപ്പിക്കേണ്ട കാലം അതിക്രമിച്ചെന്നും താരം വ്യക്തമാക്കി. 

അർച്ചന കവിയുടെ വാക്കുകൾ

കേരളത്തില്‍ പഠിച്ച ആളാണ് ഞാന്‍. പ്ലസ് ടുവിന് നല്ല മാര്‍ക്ക് കിട്ടാതെ വന്നപ്പോള്‍ ഇനി എന്നെ കേരളത്തില്‍ പഠിപ്പിക്കാം എന്ന് മാതാപിതാക്കള്‍ കരുതി. പക്ഷെ എന്റെ ജീവിതത്തിലെ ഏറ്റവും മോശം കാലമായിരുന്നു ആ രണ്ടോ മൂന്നോ വര്‍ഷം. അധ്യാപകരുടേയും അധികൃതരുടെയുമൊക്കെ ചിന്താഗതി എന്നെ ഞെട്ടിച്ചു. എങ്ങനെയാണ് അവര്‍ക്ക് അങ്ങനെ ചിന്തിക്കാന്‍ സാധിക്കുന്നത് എന്നോര്‍ത്ത് ഞാന്‍ അത്ഭുതപ്പെട്ടു. എനിക്ക് മനസിലാകാത്തൊരു കാര്യം, നമ്മള്‍ സ്‌കൂളില്‍ പോകുന്നത് നാളെ നല്ലൊരു നിലയിലെത്താന്‍ വേണ്ടിയാണ്. അത് ഈ ടെക്സ്റ്റ് ബുക്കില്‍ നിന്നു മാത്രമേ കിട്ടുകയുള്ളോ? 

വ്യക്തിത്വ വികസനം എന്നൊന്നുണ്ട്. ഈ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ രണ്ട് ജെന്ററുകളെ വേര്‍തിരിക്കുകയാണ്. ആണുങ്ങള്‍ ഒരു വശത്ത്, പെണ്ണുങ്ങള്‍ മറ്റൊരു വശത്ത്. സൈക്കിളുകള്‍ പോലും ഒരുമിച്ച് പാര്‍ക്ക് ചെയ്യാന്‍ അനുവദിക്കില്ല. ഏന്തേ കുട്ടി സൈക്കിളുകള്‍ ഉണ്ടാകുമോ? ഈ ലോജിക്ക് എനിക്ക് മനസിലാകുന്നില്ല. ഈ വിദ്യാഭ്യാസ കാലം കഴിഞ്ഞാല്‍ നിങ്ങളുടെ ചിന്താഗതിയും ഇങ്ങനെയാകും. മൂന്ന് വര്‍ഷത്തെ ജീവിതം കൊണ്ട് ചെക്കന്മാരോട് സംസാരിച്ചാല്‍ കുഴപ്പമാണെന്ന് തോന്നും. നിങ്ങള്‍ നാളെ ഒരു ഓഫീസിലോ മറ്റോ ചെല്ലുമ്പോള്‍ മറ്റൊരു ജെന്ററിലുള്ള അധികാരിയോടോ സഹപ്രവര്‍ത്തകരോടോ സംസാരിക്കാൻ സാധിക്കുമോ ?  അവനവന്റെ അവകാശങ്ങളെ കുറിച്ച് എഴുന്നേറ്റ് നിന്ന് സംസാരിക്കാനാകണം. സ്വയം എക്‌സ്പ്രസ് ചെയ്യാനാകണം. അതാണ് വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ പഠിപ്പിക്കേണ്ടത്. എതിര്‍ ലിംഗത്തോട് നമുക്ക് ആകര്‍ഷണം തോന്നും. അതൊക്കെ സ്വാഭാവികമാണ്.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com