'ജീവിതം ഏറ്റവും വലിയ പ്രതിസന്ധിയിൽ'; സോഷ്യൽ മീഡിയയിൽ നിന്ന് ഇടവേളയെടുക്കാൻ കജോൾ

ജീവിതത്തിലെ ഏറ്റവും പ്രതിസന്ധി ഘട്ടത്തിലൂടെയാണ് കടന്നുപോകുന്നതെന്നും സോഷ്യൽ മീഡിയയിൽ നിന്ന് മാറിനിൽക്കുന്നതായുമാണ് താരം കുറിച്ചത്
കജോൾ‌/ഫോട്ടോ: ഫെയ്സ്ബുക്ക്
കജോൾ‌/ഫോട്ടോ: ഫെയ്സ്ബുക്ക്

സോഷ്യൽ മീഡിയയിൽ നിന്ന് ഇടവേളയെടുക്കുന്നുവെന്ന് പ്രഖ്യാപിച്ച് ബോളിവുഡ് നടി കജോൾ‌. ജീവിതത്തിലെ ഏറ്റവും പ്രതിസന്ധി ഘട്ടത്തിലൂടെയാണ് കടന്നുപോകുന്നതെന്നും സോഷ്യൽ മീഡിയയിൽ നിന്ന് മാറിനിൽക്കുന്നതായുമാണ് താരം കുറിച്ചത്. ഇൻസ്റ്റ​ഗ്രാം, ട്വിറ്റർ, ഫെയ്സ്ബുക് എന്നീ അക്കൗണ്ടുകളിൽ താരം കുറിപ്പ് പങ്കുവച്ചിട്ടുണ്ട്. 

‘‘ജീവിതത്തിലെ ഏറ്റവും വലിയ പരീക്ഷണം നേരിടുന്നു- എന്നാണ് കളോൾ കുറിച്ചത്. പോസ്റ്റിന് താഴെ നിരവധി പേരാണ് കമന്റുമായി എത്തുന്നത്. ഏത് പ്രതിസന്ധിയേയും ശക്തമായി നേരിടണം എന്നാണ് ആരാധകർ കുറിക്കുന്നത്. അതിനിടെ താരത്തിന്റെ പോസ്റ്റ് പബ്ലിസിറ്റി സ്റ്റണ്ടാണ് എന്ന് പറയുന്നവരുമുണ്ട്. പുതിയ വെബ് സീരീസിന്റെ പ്രമോഷന്റെ ഭാ​ഗമാണ് പോസ്റ്റെന്നാണ് അവർ പറയുന്നത്. 

നെറ്റ്ഫ്ലിക്സ് ചിത്രം ലസ്റ്റ് സ്റ്റോറി രണ്ടാം ഭാഗത്തിൽ കജോൾ പ്രധാനവേഷത്തിലെത്തുന്നുണ്ട്. ചിത്രം ജൂൺ 29ന് റിലീസ് ചെയ്യും. കൂടാതെ കജോൾ നായികയാകുന്ന ദ് ഗുഡ് വൈഫ് എന്ന സീരീസും പ്രദർശനത്തിന് ഒരുങ്ങുകയാണ്. അജയ് ദേവ്ഗൺ ആണ് കജോളിന്റെ ഭർത്താവ്. 1999 ലാണ് ഇരുവരും വിവാഹിതരാകുന്നത്. നൈസ, യുഗ് എന്നിവരാണ് മക്കൾ. അടുത്തിടെയാണ് നൈസ ​ഗ്ലാമർ ലോകത്തേക്ക് ചുവടുവെച്ചത്. 

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com