അഞ്ച് മാസത്തെ കാത്തിരിപ്പ്, മഞ്ജു വാര്യരുടെ ആയിഷ ഒടിടിയിൽ എത്തി

ജനുവരി 20 നാണ് ചിത്രം മലയാളം, ഇംഗ്ലീഷ്, അറബിക്, തമിഴ്, തെലുങ്ക്, ഹിന്ദി, കന്നഡ ഭാഷകളിലായി തിയറ്ററിൽ എത്തിയത്
'ആയിഷ' പോസ്റ്റർ
'ആയിഷ' പോസ്റ്റർ

ഞ്ജു വാര്യരെ പ്രധാന കഥാപാത്രമായി എത്തിയ ആയിഷ ഒടിടിയിൽ എത്തി. തിയറ്ററിൽ റിലീസ് ചെയ്ത് അഞ്ച് മാസത്തിനു ശേഷമാണ് ചിത്രം ഒടിടിയിൽ എത്തുന്നത്. ആമസോൺ പ്രൈമിൽ ചിത്രം സ്ട്രീമിങ് ആരംഭിച്ചു. മഞ്ജു വാര്യർ തന്നെയാണ് സന്തോഷവാർത്ത പങ്കുവച്ചത്. കാത്തിരിപ്പിന് അവസാനം എന്നാണ് മഞ്ജു കുറിച്ചത്. 

ജനുവരി 20 നാണ് ചിത്രം മലയാളം, ഇംഗ്ലീഷ്, അറബിക്, തമിഴ്, തെലുങ്ക്, ഹിന്ദി, കന്നഡ ഭാഷകളിലായി തിയറ്ററിൽ എത്തിയത്. നവാഗതനായ ആമിര്‍ പള്ളിക്കല്‍ സംവിധാനം ചെയ്ത ചിത്രം നിലമ്പൂർ ആയിഷയുടെ ജീവിതത്തെ ആസ്പദമാക്കിയുള്ളതാണ്. പ്രേത ഭവനം എന്ന് വിശേഷിപ്പിക്കുന്ന അല്‍ ഖസ് അല്‍ ഗാഖിദ് എന്ന നാലു നില കൊട്ടാരത്തിലാണ് "ആയിഷ" ചിത്രീകരിച്ചത്. നീണ്ട ഇടവേളയ്ക്ക് ശേഷം റാസല്‍ ഖൈമയില്‍ ചിത്രീകരിക്കുന്ന മലയാള സിനിമയാണിത്.

മഞ്ജു വാര്യര്‍ക്ക് പുറമെ രാധിക, സജ്‌ന, പൂര്‍ണിമ, ലത്തീഫ, സലാമ, ജെന്നിഫര്‍, സറഫീന, സുമയ്യ, ഇസ്ലാം തുടങ്ങിയവരും ചിത്രത്തിലുണ്ട്. ചിത്രത്തിന്റെ രചന ആഷിഫ് കക്കോടിയാണ് നിര്‍വഹിച്ചിരിക്കുന്നത്. ക്രോസ് ബോര്‍ഡര്‍ ക്യാമറയുടെ ബാനറില്‍ സക്കറിയയാണ് ചിത്രം നിര്‍മിക്കുന്നത്. 

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com