ആർആർആറിന് ശേഷം രാജമൗലിയുടെ അടുത്ത ചിത്രം; വില്ലൻ ആമിർ ഖാൻ?
By സമകാലിക മലയാളം ഡെസ്‌ക് | Published: 09th June 2023 10:55 AM |
Last Updated: 09th June 2023 10:55 AM | A+A A- |

രാജമൗലി, ആമിർ ഖാൻ/ ഫെയ്‌സ്ബുക്ക്
ആർആർആറിന് ശേഷമുള്ള രാജമൗലിയുടെ ചിത്രത്തിന് വേണ്ടി കാത്തിരിക്കുകയാണ് ആരാധകർ. മഹേഷ് ബാബുവിനെ നായകനാക്കിയാണ് അടുത്ത ചിത്രമെന്ന് നേരത്തെ പ്രഖ്യാപനം വന്നിരുന്നു. ഇപ്പോഴിതാ ചിത്രത്തിൽ ആമിർ ഖാനും ഒരു പ്രധാന വേഷത്തിൽ എത്തുന്നുവെന്ന റിപ്പോർട്ട് ആണ് പുറത്തു വരുന്നത്. വില്ലൻ വേഷത്തിലാണ് ആമിർ ചിത്രത്തിൽ പ്രത്യക്ഷപ്പെടുക എന്നാണ് ഔദ്യോഗികമായി സ്ഥിരീകരിക്കാത്ത റിപ്പോർട്ട്.
രാമായണത്തിലെ ഹനുമാനിൽ നിന്നും പ്രചോദനം കൊണ്ടുള്ള കഥാപാത്രമാണ് മഹേഷ് ബാബുവിന്റെത് എന്നാണ് റിപ്പോർട്ടിൽ പറയുന്നത്. വനത്തിന്റെ പശ്ചാത്തലത്തിലാകും ചിത്രം. ഇപ്പോൾ ത്രിവിക്രം ശ്രീനിവാസിന്റെ ഗുണ്ടുർ കാരം എന്ന ചിത്രത്തിന്റെ തിരക്കിലാണ് മഹേഷ് ബാബു. ഇതിന് ശേഷം രാജമൗലി ചിത്രം ആരംഭിക്കുമെന്നാണ് റിപ്പോർട്ട്. ത്രിവിക്രം ശ്രീനിവാസിന്റെ സംവിധാനത്തിൽ ഒരുങ്ങുന്ന ചിത്രം ആക്ഷൻ പ്രാധാന്യമുള്ളതാണ്. പൂജ ഹെഗ്ഡെയാണ് നായിക. ശ്രീലീല, ജോണ്‍ എബ്രഹാം, ജഗപതി ബാബു, ജയറാം, സുനില്‍, പ്രകാശ് രാജ്, രഘു ബാബു തുടങ്ങിയവരും മഹേഷ് ബാബുവിനൊപ്പം ചിത്രത്തില്‍ വേഷമിടുന്നു.
അതേസമയം താൻ അടുത്ത കാലത്തൊന്നും സിനിമ ചെയ്യുന്നില്ലെന്നാണ് ആമിർ ഖാൻ നേരത്തെ പ്രഖ്യാപിച്ചത്. താൻ മാനസികമായി സജ്ജമാകുമ്പോൾ മാത്രം അടുത്ത ചിത്രത്തെ കുറിച്ച് ആലോചിക്കുകയുള്ളുവെന്നും ഇപ്പോൾ കുടുംബത്തിനൊപ്പം സമയം ചെലവഴിക്കാനാണ് ആഗ്രഹിക്കുന്നതെന്നും ആമിർ ഖാൻ വ്യക്തമാക്കിയിരുന്നു.
ഈ വാര്‍ത്ത കൂടി വായിക്കൂ
ഇത് ചരിത്ര വിജയം; 200 കോടിയിൽ 2018
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ