ഇത് ചരിത്ര വിജയം; 200 കോടിയിൽ 2018
By സമകാലിക മലയാളം ഡെസ്ക് | Published: 08th June 2023 05:24 PM |
Last Updated: 08th June 2023 05:24 PM | A+A A- |

2018 പോസ്റ്റർ, ജൂഡും ടൊവിനോയും/ ഫെയ്സ്ബുക്ക്
മലയാള സിനിമയിൽ പുത്തൻ വിജയചരിത്രം കുറിച്ച് മുന്നേറ്റം കുറിച്ച് 2018. ജൂഡ് ആന്തണി ജോസഫ് ചിത്രം 200 കോടി ക്ലബ്ബിൽ കയറി. നിർമാതാവ് വേണു കന്നപ്പിള്ളിയാണ് സന്തോഷവാർത്ത പങ്കുവച്ചത്. ചിത്രത്തിന്റെ ആഗോള ബിസിനസ് 200 കോടി കടന്നുവെന്നാണ് അണിയറ പ്രവർത്തകർ പറയുന്നത്. ഈ നേട്ടം സ്വന്തമാക്കുന്ന ആദ്യ മലയാള ചിത്രമാണ് 2018 എന്നും അവകാശപ്പെട്ടു.
അടുത്തിടെയാണ് ചിത്രം ആഗോള ബോക്സ് ഓഫിസിൽ നിന്ന് ചിത്രം 150 കോടിയിലേക്ക് എത്തിയത്. റിലീസ് ചെയ്തതു മുതൽ മികച്ച അഭിപ്രായമാണ് ചിത്രം നേടുന്നത്. റിലീസായി പത്ത് ദിവസങ്ങൾക്കുള്ളിൽ തന്നെ 100 കോടി കളക്ഷൻ നേടാൻ ചിത്രത്തിനായിരുന്നു. ബോക്സോഫീസിൽ മികച്ച പ്രകടനം നടത്തിയ ചിത്രം കഴിഞ്ഞ ദിവസം ഒ.ടി.ടിയിലെത്തിയിരുന്നു. സോണി ലിവിലൂടെയാണ് ചിത്രം സ്ട്രീം ചെയ്യുന്നത്.
കേരളത്തിലുണ്ടായ മഹാപ്രളയത്തെ ആസ്പദമാക്കി ഒരുക്കിയ ചിത്രമാണ് 2018. സമീപകാലത്ത് ഒരു മലയാള സിനിമയ്ക്കും ലഭിക്കാത്ത തരത്തിലുള്ള അഭൂതപൂര്‍വ്വമായ പ്രതികരണമാണ് ആദ്യ ദിനം മുതല്‍ 2018 നേടിയത്. ടൊവിനോ തോമസ്, കുഞ്ചാക്കോ ബോബൻ, ആസിഫ് അലി, വിനീത് ശ്രീനിവാസൻ, കലൈയരസൻ, ഇന്ദ്രൻസ്, ലാൽ, നരേൻ, അപർണ്ണ ബാലമുരളി, തൻവി റാം, സുധീഷ് എന്നിവരാണ് പ്രധാന വേഷത്തിലെത്തിയത്. ചിത്രത്തിന്‍റെ തമിഴ്, തെലുങ്ക്, ഹിന്ദി പതിപ്പുകൾക്കും മികച്ച പ്രതികരണങ്ങളാണ് ചിത്രത്തിന് ലഭിക്കുന്നത്. 'കാവ്യാ ഫിലിംസ്', 'പി കെ പ്രൈം പ്രൊഡക്ഷൻസ് 'എന്നിവയുടെ ബാനറിൽ വേണു കുന്നപ്പിള്ളി, സി കെ പത്മകുമാർ, ആന്റോ ജോസഫ് എന്നിവർ ചേർന്നാണ് ചിത്രം നിർമ്മിച്ചിരിക്കുന്നത്. സംവിധായകനൊപ്പം ചേർന്ന് അഖിൽ പി ധർമജനാണ് തിരക്കഥ എഴുതിയിരിക്കുന്നത്.
ഈ വാര്‍ത്ത കൂടി വായിക്കൂ
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ