'ചില മനുഷ്യരുണ്ട് പാതിരാവാകുമ്പോൾ ഒരു പ്രത്യേകതരം സ്നേഹത്തിന്റെ ഭാഷയുമായി ഇറങ്ങും'; കുറിപ്പുമായി സീമ വിനീത്

By സമകാലിക മലയാളം ഡെസ്ക്   |   Published: 08th June 2023 04:37 PM  |  

Last Updated: 08th June 2023 04:37 PM  |   A+A-   |  

seema_vineeth

സീമ വിനീത്/ചിത്രം: ഫേയ്സ്ബുക്ക്

 

ന്റെ തൊഴിലുമായി ബന്ധപ്പെട്ട് നൽകിയിരിക്കുന്ന നമ്പർ ചിലർ ദുരുപയോ​ഗം ചെയ്യുന്നു എന്ന ആരോപണവുമായി ട്രാൻസ്ജെൻഡർ മേക്കപ്പ് ആർട്ടിസ്റ്റായ സീമ വിനീത്. തൊഴിലുമായി  ബന്ധപ്പെട്ടാണ് നമ്പർ നൽകിയിരിക്കുന്നതെന്നും അല്ലാതെ  മറ്റുള്ള വ്യക്തികളോട് സല്ലപിക്കാൻ അല്ലെന്നുമാണ് സീമ കുറിച്ചത്. ചില മനുഷ്യർ പാതിരാവാകുമ്പോൾ ഒരു പ്രത്യേകതരം സ്നേഹത്തിന്റെ ഭാഷയുമായി ഇറങ്ങും. അത്തരം സംഭാഷണങ്ങൾ  ഭാര്യമാരോട്  ആണെങ്കിൽ നിങ്ങളുടെ ദാമ്പത്യം അതി മനോഹരമാകുമെന്നും പറയുന്നു. സോഷ്യൽ മീഡിയയിൽ പല കമന്റുകളും പറയുന്ന പോലെ ഫോണിലൂടെ പറഞ്ഞാൽ നല്ല നാടൻ ഭാഷയിൽ മാന്യത അർഹിക്കാത്ത തരത്തിലുള്ള മറുപടി ലഭിക്കുമെന്നും സീമ മുന്നറിയിപ്പു നൽകി. 

സീമ വിനീതിന്റെ കുറിപ്പ് വായിക്കാം

കുറച്ചു നാളുകളായി ഇവിടെ കുറിക്കണം  കുറിക്കണം എന്ന് കരുതിയ വിഷയമാണ്  എന്റെ തൊഴിലുമായി ബന്ധപെട്ട് വളരെ വര്ഷങ്ങളായി ഞാൻ പോസ്റ്റ്‌ ചെയ്യാറുള്ള എന്റെ വർക്കുളുടെ കൂടെ ഞാൻ  എന്റെ ഒരു ഫോൺ നമ്പർ  പോസ്റ്റ്‌ ചെയ്തിട്ടും ഉണ്ട്.... അത്  എന്റെ തൊഴിലുമായി  ബന്ധപ്പെട്ട് മാത്രം അല്ലാതെ എനിക്ക്  മറ്റുള്ള വ്യക്തികളോട് സല്ലപിക്കാൻ അല്ല അതിനോട്ടു സമയവും ഇല്ല പല  സന്ദർഭങ്ങളിലും പലരും വിളിക്കാറുണ്ട് നമ്മൾ  ഏതു  സാഹചര്യത്തിൽ  ആണ് നിക്കുന്നത് എന്ന് പോലും അറിയില്ലാത്ത മനുഷ്യർ അതിൽ സ്ത്രീകളും പുരുഷന്മ്മാരും ഉണ്ട് നമ്മുടെ മാനസിക നില മനസ്സിലാക്കാതെ ഉള്ള പല സംഭാഷണങ്ങളുമായി  സമീപിക്കാറുണ്ട് എനിക്ക് അത്തരം  സംഭാഷണങ്ങളും അത്തരം കാളുകളും താല്പര്യമില്ല എന്ന് ആദ്യം തന്നെ പറയട്ടെ.... നിൽക്കുന്ന സാഹചര്യവും  നിങ്ങളുടെ സംസ്കാരവും  സംസാരത്തിനും അനുസരിച്ചു മാത്രമായിരിക്കും ഞാൻ  മറുപടി നൽകുക ....  സ്നേഹവും ആരാധനയും ഒക്കെ നല്ലതാണ് മനുഷ്യരെ ബുദ്ധിമുട്ടിക്കുന്ന തരത്തിൽ അല്ല എങ്കിൽ.... ചില മനുഷ്യരുണ്ട് പാതിരാവ് ആവുമ്പോൾ ഒരു പ്രതേക തരം  സ്നേഹത്തിന്റെ ഭാഷയുമായി  ഇറങ്ങും അവരോടു  അത്തരം സംഭാഷണങ്ങൾ  ഭാര്യ  മാരോട്  ആണേൽ നിങ്ങളുടെ ദാമ്പത്യം അതി മനോഹരമാകും.... 
പിന്നെ ചില ആളുകൾ വിളിക്കും ചാരിറ്റി ആണെന്ന് പറഞ്ഞു  എനിക്ക് കൊടുക്കാൻ ഉണ്ടേൽ ഞാൻ കൊടുക്കാൻ ആഗ്രഹിക്കുന്നേൽ ഞാൻ  കൊടുക്കാൻ ആഗ്രഹിക്കുന്നവർക്ക് നേരിട്ട് കൊടുത്തോളം ഇടനിലക്കാരുടെ ആവശ്യമില്ല  എന്നും പറഞ്ഞുകൊള്ളട്ടെ..... സോഷ്യൽ മീഡിയയിൽ  പല കമന്റ്‌ കളും പറയുന്ന പോലെ ഫോണിൽ ബന്ധപ്പെട്ട് നിങ്ങള്ക്ക് പറയാം എന്ന് തോന്നുന്നുണ്ടേൽ നല്ല നാടൻ ഭാഷയിൽ മാന്യത അർഹിക്കാത്ത തരത്തിൽ തിരിച്ചും മറുപടി ലഭിക്കും എന്നും അറിയിച്ചുകൊള്ളുന്നു..... 
നന്ദി നമോവാകം

ഈ വാര്‍ത്ത കൂടി വായിക്കൂ

അയര്‍ലന്‍ഡില്‍ ഉദ്ഘാടനത്തിന് ഹണി റോസ്, താരത്തിനൊപ്പമുള്ള സെല്‍ഫിയുമായി മന്ത്രി​

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ