'ആദിപുരുഷില്‍ കാണിച്ചത് ഞാന്‍ മനസിലാക്കിയ രാമായണം'; വിമര്‍ശനങ്ങള്‍ക്ക് മറുപടിയുമായി ഓം റൗട്ട്

രാമായണം മനസിലായി എന്നു പറയുന്നവര്‍ വിഡ്ഢികളാണെന്നും അവര്‍ നുണ പറയുകയാണെന്നും സംവിധായകന്‍ കൂട്ടിച്ചേര്‍ത്തു
ആദിപുരുഷ് പോസ്റ്റർ, ഓം റൗട്ട്/ ഫെയ്സ്ബുക്ക്
ആദിപുരുഷ് പോസ്റ്റർ, ഓം റൗട്ട്/ ഫെയ്സ്ബുക്ക്
Updated on
1 min read

രാമായണത്തെ ആസ്പദമാക്കി ഓം റൗത്ത് സംവിധാനം ചെയ്ത ആദിപുരുഷ് കഴിഞ്ഞ ദിവസമാണ് തിയറ്ററില്‍ എത്തിയത്. പ്രഭാസ് നായകനായി എത്തിയ ചിത്രത്തെ വിമര്‍ശിച്ചുകൊണ്ട് നിരവധി പേരാണ് എത്തുന്നത്. രാമായണത്തെ മോശമായി ചിത്രീകരിച്ചു എന്നാണ് ആരോപണം. ഇപ്പോള്‍ അതില്‍ മറുപടിയുമായി സംവിധായകന്‍ ഓം റൗട്ട് തന്നെ രംഗത്തെത്തിയിരിക്കുകയാണ്. 

താന്‍ മനസിലാക്കിയ രാമായണമാണ് ചിത്രത്തില്‍ കാണിച്ചിരിക്കുകന്നത് എന്നാണ് അദ്ദേഹം പറഞ്ഞത്. ആര്‍ക്കും രാമായണം മുഴുവനായി മനസിലാക്കാനാവില്ലെന്നും ഓം റൗട്ട് പറയുന്നു. രാമായണം മനസിലായി എന്നു പറയുന്നവര്‍ വിഡ്ഢികളാണെന്നും അവര്‍ നുണ പറയുകയാണെന്നും സംവിധായകന്‍ കൂട്ടിച്ചേര്‍ത്തു. 

മോശം അഭിപ്രായങ്ങള്‍ക്കിടയിലും ബോക്‌സ്ഓഫിസില്‍ വന്‍ മുന്നേറ്റമാണ് ചിത്രം നടത്തുന്നത്. രണ്ട് ദിവസം കൊണ്ട് ചിത്രം 300 കോടിയോട് അടുത്തിരിക്കുകയാണ്. ആദ്യ ദിവസം തന്നെ 140 കോടിയാണ് ചിത്രം വാരിയത്. രണ്ടാം ദിവസം 100 കോടിക്ക് മുകളിലായിരുന്നു ബോക്‌സ് ഓഫിസ് കളക്ഷന്‍ എന്നാണ് റിപ്പോര്‍ട്ടുകള്‍. ചിത്രത്തിന്റെ ബോക്‌സ് ഓഫിസ് കളക്ഷനില്‍ സന്തോഷമുണ്ടെന്നും ഓം റൗട്ട് പറഞ്ഞു.

ഈ വാർത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

Sanchita Ugale, Sushant Singh Rajput
Arya, Karuppu
Dridam
Santhy Balachandran, Murali Gopy
X
.story-element-title{ color: var(--arrow-c-light); }
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com