352 കിലോ ലെ​ഗ് പ്രസ്, കഠിനമായ വർക്കൗട്ടുമായി ജ്യോതിക, തന്റെ വണ്ടർ വുമൺ എന്ന് സൂര്യ; വിഡിയോ

കഠിനമായ വർക്കൗട്ട് ചെയ്യുന്ന ജ്യോതികയെയാണ് വിഡിയോയിൽ കാണുന്നത്
ജ്യോതിക വർക്കൗട്ട് വിഡിയോയിൽ നിന്ന്, ജ്യോതികയും സൂര്യയും/ ഇൻസ്റ്റ​ഗ്രാം
ജ്യോതിക വർക്കൗട്ട് വിഡിയോയിൽ നിന്ന്, ജ്യോതികയും സൂര്യയും/ ഇൻസ്റ്റ​ഗ്രാം
Updated on: 
1 min read

തമിഴ് സിനിമാ ലോകത്തെ മികച്ച നായികമാരിൽ ഒരാളാണ് ജ്യോതിക. ആരോ​ഗ്യത്തിൽ ഏറെ ശ്രദ്ധിക്കുന്ന താരം തന്റെ വർക്കൗട്ട് വിഡിയോകൾ സോഷ്യൽ മീഡിയയിൽ പങ്കുവയ്ക്കാറുണ്ട്. ഇപ്പോൾ വൈറലാവുന്നത് ജ്യോതിക പങ്കുവച്ച പുതിയ വിഡിയോ ആണ്. 

കഠിനമായ വർക്കൗട്ട് ചെയ്യുന്ന ജ്യോതികയെയാണ് വിഡിയോയിൽ കാണുന്നത്. ബാലൻസ്ഡ് ആയി ഇരിക്കാൻ ചലിച്ചുകൊണ്ടിരിക്കൂ എന്ന അടിക്കുറിപ്പിലാണ് ജ്യോതിക വിഡിയോ പങ്കുവച്ചത്. 352 കിലോ ലെ​ഗ് പ്രസ് ചെയ്യുന്നതും 85 കിലോയുടെ ഡെഡ് ലിഫ്റ്റ് ചെയ്യുന്നതുമെല്ലാം വിഡിയോയിലുണ്ട്. കൂടാതെ ശരീരത്തിന്റെ ബാലൻസ് നിർത്തിക്കൊണ്ട് താരം നടത്തുന്ന വർക്കൗട്ടുകൾ ആരാധകരെ ഒന്നാകെ അമ്പരപ്പിക്കുകയാണ്. 

വിഡിയോയ്ക്ക് താരം താരങ്ങൾ ഉൾപ്പടെ നിരവധിപേരാണ് കമന്റുമായി എത്തിയത്. ആദ്യത്തെ പ്രശംസ ഭർത്താവ് സൂര്യയിൽ നിന്നായിരുന്നു. എന്റെ വണ്ടർ വുമൺ- എന്നു കുറിച്ചുകൊണ്ടാണ് താരം വിഡിയോ ഇൻസ്റ്റ​ഗ്രാം സ്റ്റോറിയാക്കിയത്. അണ്ണിയെ പ്രശംസിച്ചുകൊണ്ട് കാർത്തിയും എത്തി. തനിക്ക് കുശുമ്പ് തോന്നുന്നു എന്നായിരുന്നു മാധവന്റെ കമന്റ്. നടിമാരായ ശ്രദ്ധ, ഐശ്വര്യ രാജേഷ്, രാധിക ശരത്കുമാർ ഉൾപ്പടെയുള്ളവർ ജ്യോതികയെ പ്രശംസിച്ച് എത്തി.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

Jayasudha
Sai Pallavi
Ramzan Muhammed
Chali Pala and Mohanlal
X

FOLLOW US

ON GOOGLE DISCOVER