പ്രഭാസിനും ദീപിക പദുക്കോണിനുമൊപ്പം കമൽഹാസൻ, പ്രൊജക്ട് കെയിലേക്ക് സ്വാ​ഗതം ചെയ്ത് വിഡിയോ

നാ​ഗ് അശ്വിൻ സംവിധാനം ചെയ്യുന്ന ചിത്രത്തിൽ അമിതാഭ് ബച്ചനും പ്രധാന വേഷത്തിൽ അഭിനയിക്കുന്നുണ്ട്
കമൽഹാസൻ, പ്രഭാസ്/ഫോട്ടോ: ഫെയ്സ്ബുക്ക്
കമൽഹാസൻ, പ്രഭാസ്/ഫോട്ടോ: ഫെയ്സ്ബുക്ക്
Updated on
1 min read

പ്രഭാസും ദീപിക പദുക്കോണും ഒന്നിക്കുന്ന ചിത്രമാണ് പ്രൊജക്ട് കെ.  ചിത്രത്തിനായി ഏറെ പ്രതീക്ഷയോടെയാണ് ആരാധകർ കാത്തിരിക്കുന്നത്. നാ​ഗ് അശ്വിൻ സംവിധാനം ചെയ്യുന്ന ചിത്രത്തിൽ അമിതാഭ് ബച്ചനും പ്രധാന വേഷത്തിൽ അഭിനയിക്കുന്നുണ്ട്. ഇപ്പോൾ ആരാധകരെ ആവേശത്തിലാക്കുന്ന മറ്റൊരു വാർത്തയാണ് പുറത്തുവരുന്നത്. സൂപ്പർതാരം കമൽഹാസൻ ചിത്രത്തിന്റെ ഭാ​ഗമാകുകയാണ്. 

പ്രഭാസ് തന്നെയാണ് വാർത്ത സ്ഥിരീകരിച്ചത്. കമൽ ഹാസനെ സിനിമയിലേക്ക് സ്വാ​ഗതം ചെയ്തുകൊണ്ട് ടീസറും പുറത്തിറക്കി. ഈ നിമിഷം എന്‍റെ ഹൃദയത്തില്‍ എക്കാലത്തേക്കും പതിഞ്ഞ് കിടക്കും. പ്രോജക്റ്റ് കെയില്‍ കമല്‍ ഹാസന്‍ സാറുമൊത്ത് പ്രവര്‍ത്തിക്കാനാവുന്നതുതന്നെ ഒരു ബഹുമതിയാണ്. വാക്കുകള്‍ക്ക് അതീതമാണ് അത്. സിനിമയിലെ ഈ അതികായനില്‍ നിന്ന് പഠിക്കാനും വളരാനും ലഭിക്കുന്ന അവസരം സ്വപ്നം യാഥാര്‍ഥ്യമാകുന്ന നിമിഷമാണ്.- എന്ന കുറിപ്പിനൊപ്പമാണ് പ്രഭാസ് വിഡിയോ പോസ്റ്റ് ചെയ്തത്. 

വൻ മുതൽമുടക്കിലുള്ള ചിത്രം ഫ്യൂച്ചറസ്റ്റിക് സയൻസ് ഫിക്ഷൻ ജോണറിലാണ് ഒരുക്കുന്നത്. ചിത്രത്തില്‍ ക്രിയേറ്റീവ് മെന്ററായി പ്രശസ്ത സംവിധായകനും നടനുമായ സിങ്കീതം ശ്രീനിവാസ റാവു എത്തുന്നുണ്ട്. വൈജയന്തി മൂവീസിന്റെ ബാനറിൽ അശ്വിനി ദത്താണ്‌ ചിത്രം നിർമ്മിക്കുന്നത്. പ്രഭാസിന്‍റെ പിറന്നാൾ ദിവസമാണ് പ്രൊജക്റ്റ് കെയുടെ ആദ്യ പോസ്റ്റർ പുറത്തുവിട്ടത്.  ഒരു മൾട്ടീസ്റ്റാർ ബിഗ് ബജറ്റ് ചിത്രമാണ് പ്രോജക്ട് കെ. ഒരേ സമയം തെലുങ്കിലും ഹിന്ദിയിലുമാണ് സിനിമ ചിത്രീകരിക്കുന്നത്.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

Jason Sanjay and Vijay
Anupama Parameswaran
Mammootty with the family of Cochin Haneefa
Spiderman
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com