വിഡിയോ സ്ക്രീൻഷോട്ട്
വിഡിയോ സ്ക്രീൻഷോട്ട്

'രാവിലെ എന്റെ മീശയെടുത്തു'; പെൺവേഷത്തിൽ തിയറ്ററിൽ എത്തി സംവിധായകൻ; വിഡിയോ

ചുവന്ന സാരിയും ആഭരണങ്ങളും ധരിച്ച് അതീവ സുന്ദരിയായാണ് അദ്ദേഹം കൊച്ചിയിലെ തിയറ്ററിൽ എത്തിയത്
Published on

ന്റെ സിനിമയുടെ റിലീസ് ദിവസം ആരാധകരെ ഒന്നടങ്കം ഞെട്ടിച്ച് സംവിധായകൻ രാജസേനൻ. പെൺവേഷത്തിൽ ആണ് രാജസേനൻ തിയറ്ററിൽ എത്തിയത്. ചുവന്ന സാരിയും ആഭരണങ്ങളും ധരിച്ച് അതീവ സുന്ദരിയായാണ് അദ്ദേഹം കൊച്ചിയിലെ തിയറ്ററിൽ എത്തിയത്. പ്രേക്ഷകർക്ക് മാത്രമല്ല ചിത്രത്തിന്റെ അണിയറ പ്രവർത്തകർക്കുപോലും താരത്തെ തിരിച്ചറിയാനായില്ല. 

ഏഴ് വർഷത്തിനു ശേഷമാണ് രാജസേനൻ സംവിധായകന്റെ വേഷത്തിൽ എത്തുന്നത്. ‘ഞാനും പിന്നൊരു ഞാനും’ എന്ന് പേരിട്ട സിനിമയുടെ തിരക്കഥയും അദ്ദേഹമാണ് ഒരുക്കിയത്. സിനിമയുടെ പ്രമോഷന്റെ ഭാ​ഗമായാണ് രാജസേനന്റെ വേഷം മാറൽ. ട്രോള്‍ വരുമെന്ന് അറിഞ്ഞിട്ടു തന്നെയാണ് പെൺ വേഷത്തിലെത്തിയത് എന്ന് രാജസേനൻ പറഞ്ഞു. 

ട്രോളുകൾ ആസ്വദിക്കുന്ന ആളാണ് ഞാൻ. അതുചെയ്യുന്നവരെയും ഇഷ്ടപ്പെടുന്നു. ആ ട്രോളുകൾ കണ്ട് ചിരിക്കുന്ന ആളുകൾ ഈ സിനിമ കാണാൻ തിയറ്ററിലെത്തുമല്ലോ? ഇതിനു പിന്നിലൊരു ടീം ഉണ്ട്. അവരുമായി ബന്ധപ്പെട്ടും ചർച്ച ചെയ്തുമാണ് ഈ വേഷത്തിലെത്താമെന്ന് തീരുമാനിച്ചത്. സർ ഇങ്ങനെ ചെയ്യുമോ എന്നായിരുന്നു അവരുടെ സംശയം. എനിക്കൊരു മടിയുമില്ല, ഞാൻ ചെയ്യും എന്ന് ഉറപ്പു പറഞ്ഞു. രാവിലെ എന്റെ മീശയെടുത്തു, ഒരു നല്ല കാര്യത്തിനു വേണ്ടിയായതിനാൽ സന്തോഷമുണ്ട്.- രാജസേനൻ പറഞ്ഞു. 

 ക്ലാപ്പിൻ മൂവി മേക്കേഴ്സ് പ്രൈവറ്റ് ലിമിറ്റഡാണ് ചിത്രം നിർമിക്കുന്നത്. ഇന്ദ്രൻസ്, സുധീർ കരമന, ജോയ് മാത്യു, മീര നായർ, ആരതി  നായർ എന്നിവരും ചിത്രത്തിൽ പ്രധാന വേഷങ്ങളിൽ എത്തുന്നു. ഛായാഗ്രഹണം സാംലാൽ പി. തോമസ്, എഡിറ്റർ വി സാജൻ.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com