'അമിതാഭ് ബച്ചന്റെയും ധർമേന്ദ്രയുടെയും വീടുകളിൽ ബോംബ്', അ‍ജ്ഞാതന്റെ സന്ദേശത്തിന് പിന്നാലെ പരിശോധന

ബോളിവുഡ് താരങ്ങലുടെ വീടിന് നേരെ ബോംബ് ഭീഷണി
അമിതാഭ് ബച്ചൻ, ധർമേന്ദ്ര/ ചിത്രം ഫെയ്‌സ്ബുക്ക്
അമിതാഭ് ബച്ചൻ, ധർമേന്ദ്ര/ ചിത്രം ഫെയ്‌സ്ബുക്ക്
Updated on
1 min read

മുംബൈ. ബോളിവുഡ് സൂപ്പർതാരങ്ങളായ അമിതാഭ് ബച്ചന്റെയും ധർമേന്ദ്രയുടെയും മുംബൈയിലെ വസതികൾക്ക് നേരെ ബോംബ് ഭീഷണി. 
നാഗപൂർ പൊലീസിന്റെ കൺട്രോൾ റൂമിലേക്കാണ് അ‍ജ്ഞാതന്റെ സന്ദേശമെത്തിയത്. സന്ദേശം ഉടനടി മുംബൈ പൊലീസിനെ അറിയിച്ചതായി നാ​ഗ്‌പൂർ പൊലീസ് അറിയിച്ചു. വിവരമറിഞ്ഞ ഉടൻ ബോംബ് സ്‌ക്വാഡ് ഉൾപ്പെടെയുള്ള സന്നാഹങ്ങളുമായി എത്തി ഇരുവരുടെയും വീട് പരിശോധിച്ചു. എന്നാൽ ഒന്നും കണ്ടെത്താനായില്ലെന്നാണ് റിപ്പോർട്ട്.  

അമിതാഭ് ബച്ചന് മുംബൈയിൽ അഞ്ച് വീടുകളുണ്ട്. ജൽസ, ജനക്, വത്സ, പ്രതീക്ഷ. പ്രതീക്ഷയിലായിരുന്നു അദ്ദേഹത്തിന്റെ മാതാപിതാക്കൾ താമസിച്ചിരുന്നത്. നിലവിൽ ബച്ചൻ കുടുംബം കഴിയുന്നത് ജൽസയിലാണ്. ധർമേന്ദ്ര ജുഹുവിലെ ബെഗ്ലാവിലാണ് താമസം. അതേസമയം റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനിക്കും കുടുംബത്തിനുമെതിരെ വിവിധയിടങ്ങളിൽ നിന്നും ഭീഷണി ഉയരുന്നതിനാൽ ഇന്ത്യയിലും വിദേശത്തും ഇസെഡ് പ്ലസ് സുരക്ഷ നൽകണമെന്ന് സുപീം കോടതി നിർദേശിച്ചു.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ‌

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

Kalabhavan Navas, Niyas
I'M Game
Nivin Pauly, Jason Sanjay and Vijay
Mohan Sharma
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com