'ഭർത്താവിന്റെ തലാഖ്, ബഹുഭാര്യത്വ അവകാശം നഷ്ടപ്പെടും, സഹോദരിമാരെ ആലോചിച്ച് തീരുമാനിക്കൂ'; കുറിപ്പുമായി ഷുക്കൂർ വക്കീൽ

ഭർത്താവിന്റെ തലാഖ്, ബഹുഭാര്യത്വ അവകാശം നഷ്ടപ്പെടാൻ ഇതു കാരണമാകും എന്നാണ് ഷുക്കൂർ വക്കീൽ കുറിക്കുന്നത്
ഷുക്കൂർ വക്കീലും ഭാര്യയും/ ചിത്രം; ഫെയ്സ്ബുക്ക്
ഷുക്കൂർ വക്കീലും ഭാര്യയും/ ചിത്രം; ഫെയ്സ്ബുക്ക്

ടൻ ഷുക്കൂർ വക്കീലിന്റെ രണ്ടാം വിവാഹം സോഷ്യൽ മീഡിയയിൽ വലിയ ചർച്ചയായിരിക്കുകയാണ്. തന്റെ മൂന്നു പെൺമക്കൾക്കുവേണ്ടിയാണ് അദ്ദേഹം ഭാര്യയെ സ്പഷ്യൽ മാര്യേജ് ആക്ട്  പ്രകാരം വിവാഹം കഴിച്ചത്. അതിനു പിന്നാലെ വിമർശനവുമായി മതമേലധികാരികൾ രം​ഗത്തെത്തി. ഇപ്പോൾ ശ്രദ്ധ നേടുന്നത് ഷുക്കൂർ വക്കീൽ പങ്കുവച്ച കുറിപ്പാണ്. സ്പഷ്യൽ മാര്യേജ് ആക്ട് സ്വത്തവകാശത്തെ മാത്രം ബാധിക്കുന്നതല്ല എന്നാണ് അദ്ദേഹം കുറിക്കുന്നത്. ഭർത്താവിന്റെ തലാഖ്, ബഹുഭാര്യത്വ അവകാശം നഷ്ടപ്പെടാൻ ഇതു കാരണമാകും എന്നാണ് ഷുക്കൂർ വക്കീൽ കുറിക്കുന്നത്. 

ഷുക്കൂർ വക്കീലിന്റെ കുറിപ്പ്

സ്പഷ്യൽ മാര്യേജ് ആക്ട് സ്വത്തവകാശത്തെ മാത്രം ബാധിക്കുന്ന ഒരു വിഷയമല്ല .
ഇസ്ലാം മതാചാര പ്രകാരം നിക്കാഹ് കഴിഞ്ഞവർ വീണ്ടും SMA വകുപ്പ് 15 പ്രകാരം  രജിസ്റ്റർ ചെയ്താൽ ..
1. ഭർത്താവിന്റെ തലാഖ് അവകാശം നഷ്ടപ്പെടും.
2. ഭാര്യയുടെ ഖുല/ ഫസ്ഖ് അവകാശങ്ങൾ നഷ്ടപ്പെടും.
3 ഭർത്താവിന്റെ ബഹുഭാര്യത്വത്തിനുള്ള അവകാശം നഷ്ടപ്പെടും.
4 ഭാര്യയ്ക്ക് 1986 ലെ  മുസ്ലിം വിവാഹ മോചന സംരക്ഷണ നിയമം വകുപ്പ് 3 പ്രകാരം ഉള്ള ആനുകൂല്യങ്ങൾ ലഭിക്കില്ല , എന്നാൽ Cr PC 125 ബാധകമാകും .
സഹോദരിമാരെ ആലോചിച്ച് തീരുമാനിക്കുക. 

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com