ആര്‍ആര്‍ആര്‍ 'ബോളിവുഡ് ചിത്രം', ഓസ്‌കര്‍ വേദിയില്‍ ജിമ്മി കിമ്മലിന്റെ 'അബദ്ധം'; രൂക്ഷ വിമര്‍ശനം

അവതാരകന്‍ ജിമ്മി കിമ്മലിന്റെ വാക്കുകള്‍ സോഷ്യല്‍ മീഡിയയില്‍ വിമര്‍ശനങ്ങള്‍ക്ക് കാരണമാവുകയാണ്
കീരവാണി ഓസ്‌കര്‍ സ്വീകരിക്കുന്നു/ പിടിഐ, ജിമ്മി കിമ്മല്‍/ വിഡിയോ സ്‌ക്രീന്‍ഷോട്ട്‌
കീരവാണി ഓസ്‌കര്‍ സ്വീകരിക്കുന്നു/ പിടിഐ, ജിമ്മി കിമ്മല്‍/ വിഡിയോ സ്‌ക്രീന്‍ഷോട്ട്‌

ന്ത്യന്‍ സിനിമാലോകത്തിന് തന്നെ അഭിമാനമായി മാറിയിരിക്കുകയാണ് ആര്‍ആര്‍ആര്‍ സിനിമയുടെ ഓസ്‌കര്‍ നേട്ടം. നാട്ടു നാട്ടു എന്ന ഗാനത്തിനാണ് മികച്ച ഒറിജിനല്‍ ഗാനത്തിനുള്ള പുരസ്‌കാരം നേടിയത്. എന്നാല്‍ ഓസ്‌കര്‍ വേദിയില്‍ ആര്‍ആര്‍ആറിനെ അഭിസംബോധന ചെയ്തത് ബോളിവുഡ് ചിത്രം എന്നാണ്. അവതാരകന്‍ ജിമ്മി കിമ്മലിന്റെ വാക്കുകള്‍ സോഷ്യല്‍ മീഡിയയില്‍ വിമര്‍ശനങ്ങള്‍ക്ക് കാരണമാവുകയാണ്. 

ബോളിവുഡ് ചിത്രം എന്നാണ് ജിമ്മി കിമ്മല്‍ ചിത്രത്തേക്കുറിച്ച് പറഞ്ഞത്. ഇതിന്റെ വിഡിയോ പങ്കുവച്ചുകൊണ്ട് നിരവധി പേരാണ് വിമര്‍ശനവുമായി എത്തുന്നത്. ആര്‍ആര്‍ആറിനെ ബോളിവുഡ് എന്നു വിളിക്കുന്നതില്‍ അതൃപ്തി രേഖപ്പെടുത്തുന്നവര്‍ നിരവധിയാണ്. ഇന്ത്യന്‍ സിനിമ എന്നാല്‍ ബോളിവുഡ് ആണെന്നാണ് ഇവര്‍ ചിന്തിക്കുന്നത് എന്നാണ് വിമര്‍ശനം. ഇത്ര അശ്രദ്ധമായിട്ടാണോ അക്കാഡമി കാര്യങ്ങള്‍ ചെയ്യുന്നതെന്നും ചോദിക്കുന്നവരുണ്ട്. 

എസ്എസ് രാജമൗലി സംവിധാനം ചെയ്ത ആര്‍ആര്‍ആര്‍ ചിത്രത്തിലേതാണ് നാട്ടു നാട്ടു ഗാനം. ചന്ദ്രബോസിന്റെ വരികള്‍ക്ക് എംഎം കീരവാണിയാണ് സംഗീതം പകര്‍ന്നത്. ഇരുവരും ചേര്‍ന്നാണ് പുരസ്‌കാരം സ്വീകരിച്ചത്. ആര്‍ആര്‍ആറിലെ 'നാട്ടു നാട്ടു' ഓസ്‌കര്‍ വേദിയില്‍ അവതരിപ്പിച്ചിരുന്നു. ബോളിവുഡ് നടി ദീപിക പദുക്കോണാണ് ഗാനത്തെക്കുറിച്ചുള്ള അവതരണം നല്‍കിയത്. വലിയ കയ്യടികളോടെയാണ് നാട്ടു നാട്ടു ഡാന്‍സ് ഓസ്‌കര്‍ വേദിയില്‍ അവതരിപ്പിക്കപ്പെട്ടത്.
 

ഈ വാര്‍ത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com