'ഓസ്‌കര്‍ വീട്ടിലെത്തിച്ച രണ്ട് പെണ്ണുങ്ങള്‍'; പ്രശംസിച്ച് മോഹന്‍ലാല്‍

സംവിധായിക കാര്‍ത്തികി ഗോള്‍സാല്‍വസ്, നിര്‍മാതാവ് ഗുനീത് മോംഗ എന്നിവരെ പ്രശംസിച്ചുകൊണ്ട് കുറിപ്പു പങ്കുവച്ചിരിക്കുകയാണ് മോഹന്‍ലാല്‍
മോഹൻലാൽ/ ചിത്രം; ഫെയ്സ്ബുക്ക്, ഓസ്കാർ പുരസ്കാരവുമായി കാര്‍ത്തികി ഗോള്‍സാല്‍വസും ഗുനീത് മോംഗയും/ ചിത്രം; പിടിഐ
മോഹൻലാൽ/ ചിത്രം; ഫെയ്സ്ബുക്ക്, ഓസ്കാർ പുരസ്കാരവുമായി കാര്‍ത്തികി ഗോള്‍സാല്‍വസും ഗുനീത് മോംഗയും/ ചിത്രം; പിടിഐ

95ാമത് ഓസ്‌കര്‍ ഇന്ത്യയ്ക്ക് എല്ലാ രീതിയിലും അഭിമാനം പകരുന്നതാണ്. രണ്ട് പുരസ്‌കാരങ്ങളാണ് ഇത്തവണ രാജ്യത്തേക്ക് എത്തിയത്. ആര്‍ആര്‍ആറിലെ നാട്ടുനാട്ടു ഗാനത്തിനൊപ്പം ദി എലിഫന്റ് വിസ്‌പെറേഴ്‌സിന് മികച്ച ഡോക്യുമെന്ററി ഷോര്‍ട്ട് ഫിലിമിനുള്ള പുരസ്‌കാരം ലഭിക്കുകയായിരുന്നു. ഷോര്‍ട്ട് ഫിലിമിന്റെ സംവിധായിക കാര്‍ത്തികി ഗോള്‍സാല്‍വസ്, നിര്‍മാതാവ് ഗുനീത് മോംഗ എന്നിവരെ പ്രശംസിച്ചുകൊണ്ട് കുറിപ്പു പങ്കുവച്ചിരിക്കുകയാണ് മോഹന്‍ലാല്‍. 

ദി എലഫന്റ് വിസ്‌പെറേഴ്‌സിലൂടെ ഓസ്‌കാര്‍ വീട്ടിലെത്തിച്ച രണ്ട് സ്ത്രീകള്‍ക്കു മുന്നില്‍ തലകുമ്പിടുന്നു. ഇന്ത്യയുടെ അഭിമാനകരമായ ഈ വിജയത്തിന് കാര്‍ത്തികി ഗോണ്‍സാല്‍വസിനും ഗുനീത് മോംഗയ്ക്കും അഭിനന്ദനങ്ങള്‍.- ഇരുവരുടേയും ചിത്രങ്ങള്‍ പങ്കുവച്ചുകൊണ്ട് മോഹന്‍ലാല്‍ കുറിച്ചു. 

മുതുമല ദേശീയോദ്യാനത്തിന്റെ പശ്ചാത്തലത്തില്‍ ഒരുക്കിയ ദി എലിഫന്റ് വിസ്പറേഴ്‌സ് ദമ്പതികളായ ബൊമ്മന്റെയും ബെല്ലിയുടെയും സംരക്ഷണയിലുള്ള രഘു എന്ന അനാഥ ആനക്കുട്ടിയുടെ കഥയാണ് പറയുന്നത്. ആനയും ബൊമ്മനും ബെല്ലിയും തമ്മിലുള്ള ബന്ധവും അവരുടെ ചുറ്റുപാടുകളുടെ സൗന്ദര്യവും ഡോക്യുമെന്ററിയില്‍ കാണാം. കഴിഞ്ഞ വര്‍ഷം ഡിസംബറില്‍ നെറ്റ്ഫ്‌ലിക്‌സിലാണ് ഡോക്യുമെന്ററി റിലീസ് ചെയ്തത്.

ഈ വാര്‍ത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com