ഇന്ത്യ ഓസ്‌കറിന് അയക്കുന്നത് തെറ്റായ സിനിമകള്‍; എആര്‍ റഹ്മാന്‍

ഇന്ത്യയ്ക്ക് ഓസ്‌കര്‍ ലഭിക്കാത്തത് തെറ്റായ സിനിമകള്‍ പുരസ്‌കാരത്തിനായി അയക്കുന്നതുകൊണ്ടാണ് എന്ന് പറയുകയാണ് റഹ്മാന്‍
എആര്‍ റഹ്മാന്‍/ഫോട്ടോ: ഫെയ്സ്ബുക്ക്
എആര്‍ റഹ്മാന്‍/ഫോട്ടോ: ഫെയ്സ്ബുക്ക്


സ്‌കര്‍ പുരസ്‌കാരനേട്ടത്തിലൂടെ ഇന്ത്യയ്ക്ക് അഭിമാനമായി മാറിയ സംഗീതജ്ഞനാണ് എആര്‍ റഹ്മാന്‍. അദ്ദേഹം ഓസ്‌കര്‍ പുരസ്‌കാരം സ്വന്തമാക്കി വര്‍ഷങ്ങള്‍ക്ക് ഇപ്പുറമാണ് വീണ്ടുമൊരും ഓസ്‌കര്‍ രാജ്യത്തിലേക്ക് എത്തുന്നത്. ഇന്ത്യയ്ക്ക് ഓസ്‌കര്‍ ലഭിക്കാത്തത് തെറ്റായ സിനിമകള്‍ പുരസ്‌കാരത്തിനായി അയക്കുന്നതുകൊണ്ടാണ് എന്ന് പറയുകയാണ് റഹ്മാന്‍. 

തെറ്റായ ചിത്രങ്ങള്‍ അയക്കുന്നതിനാല്‍ അത് നോമിനിഷനില്‍ കയറുകയോ പുരസ്‌കാരം നേടുകയോ ചെയ്യുന്നില്ല എന്നാണ് അദ്ദേഹം പറഞ്ഞത്. പാശ്ചാത്യരായി നിന്നുവേണം അവിടത്തെ കാര്യങ്ങള്‍ മനസിലാക്കാനെന്നും റഹ്മാന്‍ കൂട്ടിച്ചേര്‍ത്തു. പ്രശസ്ത സംഗീതജ്ഞന്‍ എല്‍ സുബ്രഹ്മണ്യനുമായുള്ള സംസാരത്തിലായിരുന്നു തുറന്നു പറച്ചില്‍. 

നമ്മുടെ സിനിമകള്‍ ഓസ്‌കറിന് പോകാറുണ്ട് പക്ഷേ ലഭിക്കാറില്ല. ഓസ്‌കറിന് തെറ്റായ ചിത്രങ്ങള്‍ അയക്കുന്നതുകൊണ്ടാണ് അത്. അങ്ങനെ ചെയ്യരുത്. നമ്മള്‍ മറ്റൊരാളുടെ ഷൂസില്‍ ആയിരിക്കണം. ഇവിടെ എന്താണ് സംഭവിക്കുന്നതെന്ന് കാണാന്‍ ഞാന്‍ പാശ്ചാത്യരുടെ ഷൂസിലായിരിക്കണം. അവര്‍ എന്താണ് ചെയ്യുന്നതെന്ന് കാണാന്‍ ഞാന്‍ എന്റെ ഷൂസിലായിരിക്കണം.- എആര്‍ റഹ്മാന്‍ പറഞ്ഞു. 

സ്ലംഡോഗ് മില്യനേയര്‍ എന്ന ചിത്രത്തിലൂടെ 2009ല്‍ രണ്ട് ഓസ്‌കര്‍ പുരസ്‌കാരങ്ങളാണ് റഹ്മാന് ലഭിച്ചത്. അതിനുശേഷം ഇപ്പോഴാണ് ഇന്ത്യയിലേക്ക് പുരസ്‌കാരം എത്തുന്നത്. ആര്‍ആര്‍ആറിലെ നാട്ടു നാട്ടു എന്ന ഗാനത്തിനാണ് മികച്ച ഒറിജിനല്‍ ഗാനത്തിനുള്ള പുരസ്‌കാരം നേടിയത്. കൂടാതെ മികച്ച ഡോക്യുമെന്ററി ഷോര്‍ട്ട് ഫിലിമിനുള്ള പുരസ്‌കാരം ദി എലഫന്റ് വിസ്പറേഴ്‌സിനും ലഭിച്ചു.  

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com