'ഇത് സ്വപ്ന ജോഡി', ചാക്കോച്ചൻ- ബിജു മേനോൻ ചിത്രവുമായി മാർട്ടിൻ പ്രക്കാട്ട്; തിരക്കഥ രതീഷ് ബാലകൃഷ്ണൻ

മാർട്ടിൻ പ്രക്കാട്ട് സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ തിരക്കഥ ഒരുക്കുന്നത് രതീഷ് ബാലകൃഷ്ണൻ പൊതുവാളാണ്
കുഞ്ചാക്കോ ബോബൻ, ബിജു മേനോൻ, മാർട്ടിൻ പ്രക്കാട്ട്/ ചിത്രം; ഫെയ്സ്ബുക്ക്
കുഞ്ചാക്കോ ബോബൻ, ബിജു മേനോൻ, മാർട്ടിൻ പ്രക്കാട്ട്/ ചിത്രം; ഫെയ്സ്ബുക്ക്

ഹിറ്റ് ജോഡികളാണ് കുഞ്ചാക്കോ ബോബനും ബിജു മേനോനും ചെറിയ ഇടവേളയ്ക്കു ശേഷം വീണ്ടും ഒന്നിക്കുന്നു. മാർട്ടിൻ പ്രക്കാട്ട് സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ തിരക്കഥ ഒരുക്കുന്നത് രതീഷ് ബാലകൃഷ്ണൻ പൊതുവാളാണ്. എറണാകുളം ഗോകുലം പാർക്കിൽ വച്ചുനടന്ന ‘പ്രണയവിലാസം’ സക്സസ് മീറ്റിലാണ് പുതിയ സിനിമയുടെ പ്രഖ്യാപനം നടന്നത്.

സോഷ്യൽ മീഡിയയിലൂ‍ടെ സിനിമയെക്കുറിച്ച് കുഞ്ചാക്കോ ബോബനും അറിയിച്ചു. എന്റെ സ്വപ്ന ജോഡികളിലൊന്ന്. എന്റെ അടുത്ത സുഹൃത്തുക്കളും ഇന്റസ്ട്രിയിലെ ഏറ്റവും മികച്ചവരുമായ ചിലര്‍ക്കൊപ്പം.- എന്നാണ് കുഞ്ചാക്കോ ബോബന്‍ കുറിച്ചത്. ഷൈജു ഖാലിദാണ് ചിത്രത്തിന്റെ കാമറ കൈകാര്യം ചെയ്യുന്നത്. കൂടാതെ കുഞ്ചാക്കോ ബോബന്‍ പ്രൊഡക്ഷന്‍സ് സഹനിര്‍മാതാക്കളുമാണ്.

മാർട്ടിൽ പ്രക്കാട്ടിനൊപ്പം കു‍ഞ്ചാക്കോ ബോബൻ ഒന്നിച്ച നായാട്ട് മികച്ച അഭിപ്രായം നേടിയ ചിത്രമാണ്. കൂടാതെ  രതീഷ് ബാലകൃഷ്ണൻ പൊതുവാളാളിനൊപ്പമുള്ള ന്നാ താൻ കേസ് കൊട് വൻ വിജയമായി മാറിയിരുന്നു. ഒരു കാലത്ത് ഹിറ്റ് ജോഡികളായി മലയാളികളെ ആവേശത്തിലാക്കിയ കുഞ്ചാക്കോ ബോബനേയും ബിജു മേനോനേയും വീണ്ടും സ്ക്രീനിൽ കാണാനാവും എന്നതും ആരാധകരെ ആവേശം കൊള്ളിക്കുന്നുണ്ട്. 

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com